സ്വകാര്യ സുരക്ഷാ ഏജൻസികളിലെ ജീവനക്കാർ നിർബന്ധമായും പരിശീലനം ലഭിച്ചവരായിരിക്കണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി. നാഗരാജു

0

കൊച്ചി: സ്വകാര്യ സുരക്ഷാ ഏജൻസികളിലെ ജീവനക്കാർ നിർബന്ധമായും പരിശീലനം ലഭിച്ചവരായിരിക്കണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി. നാഗരാജു. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രൈവറ്റ് സെക്യൂരിറ്റി ദിനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രിയും (സാപ്‌സി), സെൻട്രൽ അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രിയും സംയുക്തമായാണ് സ്വകാര്യ സുരക്ഷാദിനം ആചരിച്ചത്. മികച്ച സ്വകാര്യ സുരക്ഷാ ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. ഇനിയുള്ള വർഷങ്ങളിൽ ഡിസംബർ നാല് പ്രൈവറ്റ് സെക്യൂരിറ്റി ഡേയായി ആചരിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. സാപ്‌സി സംസ്ഥാന ഭാരവാഹികളായ ഹബീബ് റഹ്മാൻ, റെജി മാത്യു, കെ. പത്മരാജൻ, ശിവൻകുഞ്ഞ്, സലിം കണ്ണോളി, സജിമോൻ എം.കെ. തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply