പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ പുതിയതായി പ്രതി ചേർത്ത 5 പേരുടെ അറസ്റ്റ് ഉണ്ടാകുമോ?

0

പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ പുതിയതായി പ്രതി ചേർത്ത 5 പേരുടെ അറസ്റ്റ് ഉണ്ടാകുമോ എന്ന കാര്യത്തിൽ അവ്യക്തത. മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണു കോൺഗ്രസും കൊല്ലപ്പെട്ടവരുടെ കുടുംബവും ആവശ്യപ്പെടുന്നത്. അറസ്റ്റിനുള്ള നീക്കമൊന്നുമില്ലെന്നാണു സിബിഐ പറയുന്നതെങ്കിലും അതിനുള്ള സാധ്യത അന്വേഷണ സംഘം പൂർണമായും തള്ളിക്കളയുന്നുമില്ല.

സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതരമായ വകുപ്പുകളാണ് ഉള്ളതെന്ന് സൂചനയുള്ളതിനാൽ അറസ്റ്റ് സിപിഎമ്മും ഭയക്കുന്നു. മുൻകൂർ ജാമ്യത്തിനു ശ്രമിക്കാമെന്നു നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ ഇതിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. കേസന്വേഷണത്തിന് ഹൈക്കോടതി നൽകിയ സമയപരിധി അവസാനിച്ചതിനാൽ തുടരന്വേഷണത്തിന് സിബിഐ കൂടുതൽ സമയം ചോദിക്കുമെന്നാണു വിവരം. കൊലയിൽ‌ പങ്കാളികളായ 4 പേർ കൂടി നാട്ടിലുണ്ടെന്നു കൊല്ലപ്പെട്ടവരുടെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കെതിരെ തെളിവുകളും സിബിഐക്കു കൈമാറിയതാണ്. നടപടി വേണമെന്നാണു ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആവശ്യപ്പെടുന്നത്.

Leave a Reply