കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 85 ശതമാനം പേരും വാക്സിൻ സ്വീകരിച്ചവർ

0

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 85 ശതമാനം പേരും വാക്സിൻ സ്വീകരിച്ചവർ. ഇന്നത്തെ കണക്ക് പ്രകാരം 4,995 പുതിയ രോഗികളില്‍ 4,291 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 518 പേര്‍ ഒരു ഡോസ് വാക്‌സിനും 2,430 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1,343 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 96.3 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​രു ഡോ​സ് വാ​ക്‌​സി​നും(2,57,46,833), 66.7 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും (1,78,16,355) ന​ല്‍​കി. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍/ ദ​ശ​ല​ക്ഷം ഉ​ള്ള സം​സ്ഥാ​നം കേ​ര​ള​മാ​ണ് (12,20,276).

കോ​വി​ഡ് വാ​ക്‌​സി​നു​ക​ള്‍ ആ​ളു​ക​ളെ അ​ണു​ബാ​ധ​യി​ല്‍​നി​ന്നും ഗു​രു​ത​ര​മാ​യ അ​സു​ഖ​ത്തി​ല്‍ നി​ന്നും സം​ര​ക്ഷി​ക്കു​ക​യും ആ​ശു​പ​ത്രി​വാ​സ​ത്തി​ന്‍റെ​യും മ​ര​ണ​ത്തി​ന്‍റെ​യും സാ​ധ്യ​ത ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

ന​വം​ബ​ര്‍ 26 മു​ത​ല്‍ ഡി​സം​ബ​ര്‍ ര​ണ്ട് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍, ശ​രാ​ശ​രി 45,944 കേ​സു​ക​ള്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​തി​ല്‍ 1.8 ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളും 1.6 ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഐ​സി​യു​വും ആ​വ​ശ്യ​മാ​യി വ​ന്ന​ത്.

ഈ ​കാ​ല​യ​ള​വി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന പു​തി​യ കേ​സു​ക​ളി​ല്‍ ഏ​ക​ദേ​ശം 3,868 കു​റ​വ് ഉ​ണ്ടാ​യി. പു​തി​യ കേ​സു​ക​ളു​ടെ വ​ള​ര്‍​ച്ചാ നി​ര​ക്കി​ല്‍ മു​ന്‍ ആ​ഴ്ച​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ 11 ശ​ത​മാ​നം കു​റ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്.

നി​ല​വി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ള്‍, ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍, ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം എ​ന്നി​വ മു​ന്‍ ആ​ഴ്ച​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഈ ​ആ​ഴ്ച​യി​ല്‍ യ​ഥാ​ക്ര​മം 18, 11, 26, 11, 10, 9 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ആ​ശു​പ​ത്രി​വാ​സ​ത്തി​ന്‍റെ നി​ര​ക്കും ഗു​രു​ത​ര​മാ​യ കേ​സു​ക​ളും കു​റ​യു​ന്ന പ്ര​വ​ണ​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

Leave a Reply