സ്കൂളിലേക്ക് പോയ പിഞ്ചു കുഞ്ഞുകളെ തടഞ്ഞുനിർത്തി വസ്ത്രത്തിൽ പതിച്ചത് ഞാന്‍ ബാബറി എന്ന സ്റ്റിക്കര്‍; എന്താണ് സംഭവം എന്നുപോലുമറിയാത്ത കുട്ടികളെയും വെറുതെ വിടാതെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ; അടഞ്ഞ അധ്യായത്തെ ആളിക്കത്തിച്ച് ഒരുവിഭാഗം കുഴപ്പങ്ങൾക്ക് ശ്രമിക്കുമ്പോഴും ഭരണകൂടം മൗനത്തിൽ

0

പത്തനംതിട്ട: സ്കൂൾ കുട്ടികളുടെ വസ്ത്രത്തിൽ നിർബന്ധിച്ച് പ്രതിഷേധ സ്റ്റിക്കർ പതിപ്പിച്ച് പോപ്പുൽ ഫ്രണ്ട് പ്രവർത്തകർ. ഡിസംബര്‍ ആറായ ഇന്ന് ഞാന്‍ ബാബറി എന്ന സ്റ്റിക്കര്‍ കുട്ടികളുടെ നെഞ്ചത്ത് പതിപ്പിക്കുയായിരുന്നു. പത്തനംതിട്ട കോട്ടാങ്ങലില്‍ സെന്റ്‌മേരീസ് സ്‌കൂളിലെ പിഞ്ചുവിദ്യാര്‍ത്ഥികളെയാണ് തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിപ്പിച്ചത്.

സ്‌കൂളിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികളെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു പോപ്പുലര്‍ ഫ്രണ്ടുകാരുടെ അതിക്രമം. കുട്ടികളില്‍ പലരും ഇതു വേണ്ടെന്ന് അറിയിച്ചെങ്കിലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ ബലം പ്രയോഗിച്ച് സ്റ്റിക്കര്‍ പതിപ്പിക്കുയായിരുന്നു. സിപിഎമ്മും എസ്ഡിപിഐയും ഒന്നിച്ചു ഭരിക്കുന്ന പഞ്ചായത്തിലാണ് സംഭവം. ഇത്തരത്തിൽ പ്രശ്നങ്ങൾ നടക്കുമ്പോൾ ഇടപെടാൻ ജനപ്രതിനിധികളോ പൊലീസോ എത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ബാബറി മസ്ജിദ് പ്രശ്നം സുപ്രീം കോടതി വിധിയോടെ അവസാനിച്ചിട്ടും വീണ്ടും വർ​ഗീയ ധ്രൂവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോ​ഗിക്കാനാണ് മതമൗലിക വാദികൾ ശ്രമിക്കുന്നത്. 2019 നവംബർ ഒമ്പതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് അയോധ്യ തർക്കഭൂമി കേസിൽ വിധി പറഞ്ഞത്. 2010 ല്‍ അലഹബാദ് ഹൈക്കോടതി 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്ന് കക്ഷികള്‍ക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇത് തെറ്റാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഉത്തരവിട്ടു.

തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് ക്ഷേത്രം നിർമ്മിക്കാം. അതേസമയം, മുസ്ലീങ്ങൾക്ക് ആരാധന നടത്താനുള്ള സ്ഥലം അയോധ്യയിൽ തന്നെ അനുവദിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അയോധ്യയിൽ തർക്കഭൂമിക്കു പുറത്തുള്ള സ്ഥലത്ത് അഞ്ച് ഏക്കർ ഭൂമി മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ നൽകണം. ഇതിനു കേന്ദ്ര സർക്കാർ മുൻകെെയെടുക്കണം. അലഹാബാദ് ഹെെക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളിലായിരുന്നു സുപ്രീം കോടതിയുടെ വിധി. ഇതിന്റെ അടിസ്ഥാനത്തിൽ അയോധ്യ പ്രശ്നം അവസാനിക്കുകയും അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുകയും ബാബറി മസ്ജിദ് പുനർ നിർമ്മിക്കാൻ സ്ഥലം വിട്ടു നൽകുകയും ചെയ്തിരുന്നു.

Leave a Reply