പഠിച്ചത് വക്കീൽ പണിയാണ്. ഇനി അത് ചെയ്ത് മുന്നോട്ടുപോകും. സിനിമ എന്റെ പാഷനാണ്. അതും ഒപ്പം െകാണ്ടുപോകും’

0

കൊച്ചി∙ ‘പഠിച്ചത് വക്കീൽ പണിയാണ്. ഇനി അത് ചെയ്ത് മുന്നോട്ടുപോകും. സിനിമ എന്റെ പാഷനാണ്. അതും ഒപ്പം െകാണ്ടുപോകും’ – എറണാകുളത്ത് ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സിൽ ലോ ഓഫിസ് പ്രവർത്തനം ആരംഭിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനീഷ് കോടിയേരി.‘രണ്ടര വർഷം മുൻപ് തീരുമാനിച്ചതാണ്. പലകാര്യങ്ങൾ െകാണ്ട് നീണ്ടുപോയി. പഠിച്ചിറങ്ങിയ സമയത്ത് ദുബായിൽനിന്നും നല്ലൊരു ഓഫർ വന്നു. അന്ന് അങ്ങോട്ടു പോയി. ഇനി പഠിച്ച വക്കീൽ പണി ചെയ്ത് മുന്നോട്ടുപോകണം. സിനിമ വിട്ടുകളയില്ല. അതും ഒപ്പമുണ്ടാകും. ഷോൺ ജോർജുമായി വർഷങ്ങൾ നീണ്ട സൗഹൃദമാണ്’ – ബിനീഷ് പറയുന്നു.

സഹപാഠികളായിരുന്ന പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവർക്കൊപ്പമാണ് ലോ ഓഫിസിനു തുടക്കമിട്ടത്. കൊച്ചിയിലെ ഓഫിസിലെ കാര്യങ്ങളും പഞ്ചായത്തിലെ കാര്യങ്ങളും ഒപ്പം െകാണ്ടുപോകാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ഷോൺ പറഞ്ഞു.

ചടങ്ങിൽ പങ്കെടുക്കാൻ പി.സി.ജോർജും എത്തിയിരുന്നു. മൂന്നു നല്ല സുഹൃത്തുക്കളുടെ കൂട്ടായ്മയാണിതെന്നും നല്ല വക്കീലന്മാരായി അവർ മാറുമെന്നും പി.സി.ജോർജ് ആശംസിച്ചു. ബിനീഷിന്റെ കേസ് കോടതിക്കു മുന്നിലാണ്. നീതി ലഭിക്കും. കൂടുതൽ സൂര്യപ്രഭയോട് കൂടി തിരിച്ചുവരുമെന്നും പി.സി.ജോർജ് പറഞ്ഞു.

Leave a Reply