ജല അതോറിറ്റി കണക്‌ഷൻ ഇല്ലാത്ത വീട്ടിൽ ബില്ല്; തുക അടച്ചില്ലെങ്കിൽ ജപ്തി ഭീഷണിയും; നട്ടം തിരിഞ്ഞ് വീട്ടുക്കാർ

0

പറവൂർ: ജല അതോറിറ്റി കണക്‌ഷൻ പോലും ലഭിക്കാത്ത വീട്ടിൽ 4588 രൂപയുടെ ബിൽ. ബില്ല് അടച്ചില്ലെങ്കിൽ ജപ്തി നടപടികളുണ്ടാകുമെന്നും അറിയിപ്പ്. നന്ത്യാട്ടുകുന്നം കരിഞ്ഞാലിപറമ്പ് പരേതനായ കുഞ്ഞപ്പന്റെ ഭാര്യ പാർവതിക്കാണ് എറണാകുളത്തെ ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ നിന്നു നോട്ടിസ് വന്നത്.

5 സെന്റിൽ താഴെയുള്ള സ്ഥലത്തു ചെറിയ വീട്ടിലാണു പാർവതിയും കൂലിപ്പണിക്കാരനായ മകനും താമസിക്കുന്നത്. മൂന്നു വർഷം മുൻപു സന്നദ്ധ സംഘടനയുടെ സഹായത്താൽ കണക്ഷന് അപേക്ഷ നൽകിയെങ്കിലും ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുടെ ചില പ്രശ്നങ്ങളാൽ ഇതുവരെ ഇവർക്കു കിട്ടിയിട്ടില്ല. മുൻപു, പറവൂരിലെ ജല അതോറിറ്റി ഓഫിസിൽ നിന്ന് ബില്ലുകളൊന്നും ലഭിച്ചിട്ടുമില്ല. നോട്ടിസിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ബിൽ തുക ഒഴിവാക്കി കിട്ടാൻ പറവൂരിലെ ഓഫിസുമായി ബന്ധപ്പെടാനാണു മറുപടി ലഭിച്ചത്.

Leave a Reply