കൊച്ചിയിലെ ഫ്‌ലാറ്റില്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തി; താമസക്കാര്‍ കസ്റ്റഡിയില്‍

0

കൊച്ചി: കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാത്തില്‍ നടത്തിവരുന്ന റെയ്ഡിലാണ് ചെലവന്നൂരിലെ ഫ്‌ലാറ്റില്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്.

മാഞ്ഞാലി സ്വദേശിയായ ടിക്‌സന്‍ വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റിലാണ് ചൂതാട്ടകേന്ദ്രം പ്രവര്‍ത്തിച്ചുവന്നത്. കഴിഞ്ഞദിവസം വരെയും ചൂതാട്ടം നടന്നിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. മരട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സമാനമായ രീതിയില്‍ പരിശോധന നടത്തുന്നുണ്ട്.

Leave a Reply