നാലു തലമുറകൾ ഒന്നിച്ചു; മകൾ സുദർശനയ്ക്കും അമ്മമാർക്കുമൊപ്പമുള്ള രസകരമായ ചിത്രം പങ്കുവെച്ച് സൗഭാഗ്യ

0

തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു കൺമണികൂടി എത്തിയതി​ന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുൻ സോമശേഖരനും. കഴിമാസം 9ന് ആണ് ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. സുദർശന എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്

മകൾക്കൊപ്പമുള്ള ചിത്രങ്ങളും ഹോസ്പിറ്റലിൽ നിന്നുള്ള വീഡിയോകളുമെല്ലാം സൗഭാഗ്യ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ, ജീവിതത്തിലെ അമൂല്യമായൊരു നിമിഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം.

നാലു തലമുറകൾ ഒന്നിച്ചുള്ളൊരു ചിത്രമാണ് സൗഭാഗ്യ ഷെയർ ചെയ്തിരിക്കുന്നത്. സൗഭാഗ്യയ്ക്കും മകൾ സുദർശനയ്ക്കുമൊപ്പം അമ്മ താരാ കല്യാണിനെയും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയും ചിത്രത്തിലുണ്ട്, ഒപ്പം അർജുന്റെ അമ്മയും.

Leave a Reply