കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം സർക്കാരിന്‍റെ ബലഹീനതയുടെ ലക്ഷണമല്ല: ധനമന്ത്രി നിർമല സീതാരാമൻ

0

ന്യൂഡൽഹി: മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സർക്കാരിന്‍റെ ബലഹീനതയല്ലെന്നും മറ്റ് പരിഷ്‌കാരങ്ങളെ ബാധിക്കില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ. കാർഷിക നിയമങ്ങൾ പിൻവലിച്ച തീരുമാനം ഭാവിയിൽ കീഴ്വഴക്കമായി മാറില്ലെന്നും അവർ പറഞ്ഞു. സ്വകാര്യ ചാനല്‍ നടത്തിയ സംവാദത്തില്‍ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു ധനമന്ത്രി.

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം സർക്കാരിന്‍റെ ബലഹീനതയുടെ ലക്ഷണമല്ല. അങ്ങനെ കാണാനാവുമെന്ന് കരുതുന്നില്ല. സർക്കാരിന്‍റെ ആസ്തി വിറ്റഴിക്കൽ, സ്വകാര്യവത്കരണം തുടങ്ങിയ നയപരമായ പരിഷ്കാരങ്ങളെ കാർഷിക നിയമം പിൻവലിക്കൽ ബാധിക്കില്ല.

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ്, വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ ഗൃ​ഹ​പാ​ഠം ചെ​യ്തി​രു​ന്നു. മൂ​ന്ന് നി​യ​മ​ങ്ങ​ളും പെ​ട്ടെ​ന്ന് കൊ​ണ്ടു​വ​ന്ന​ത​ല്ല, എ​ല്ലാ പാ​ർ​ട്ടി​ക​ളും 10-15 വ​ർ​ഷ​മാ​യി അ​വ​യ​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു- നി​ർ​മ​ല സി​താ​രാ​മ​ൻ പ​റ​ഞ്ഞു

Leave a Reply