ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളിൽനിന്നു ഭ്രഷ്ട്; പരാതിയുമായി സിപിഎം പ്രവർത്തകൻ

0

കോഴിക്കോട് : ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളിൽനിന്നു ഭ്രഷ്ട് കല്പിച്ചെന്ന പരാതിയുമായി സിപിഎം പ്രവർത്തകൻ രംഗത്ത്. ഹിന്ദു ഐക്യവേദി വിട്ട് സിപിഎമ്മിൽ ചേർന്ന പ്രവർത്തകനാണ് ക്ഷേത്ര ഭരണസമിതി ഭ്രഷ്ട് കല്പിച്ചെന്ന പരാതിയുമായി രംഗത്തുവന്നത്.

ശ​ബ​രി​മ​ല​യി​ലേ​ക്കു വ്ര​ത​മെ​ടു​ത്തു പോ​കാ​നൊ​രു​ങ്ങി​യ തനിക്കു ക്ഷേ​ത്ര​ത്തി​ല്‍ ആ​ചാ​ര​വി​ല​ക്കു കല്പിച്ചെന്നാണ് കോ​ഴി​ക്കോ​ട് വെ​ള്ള​യി​ല്‍ പ്ര​ദേ​ശ​ത്തെ ടി​യി​ല്‍ “കാ​വ്യ​സ്മി​തം’ വീ​ട്ടി​ല്‍ ഷി​ന്‍​ജു​പരാതിപ്പെടുന്നത്. തൊ​ട്ട​ടു​ത്ത ക്ഷേ​ത്ര​ത്തിലാണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഈ ​ക്ഷേ​ത്ര​ത്തി​ലെ ഭാ​ര​വാ​ഹി കൂ​ടി​യാ​ണ് ഷി​ന്‍​ജു.

ശ​ബ​രി​മ​ല​യ്ക്കു പോ​കു​ന്ന​തി​നാ​യി ക്ഷേ​ത്ര​ത്തി​ല്‍ കെ​ട്ടുനി​റ​യ്ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ള്‍ തീ​രു​മാ​നി​ച്ച​തെ​ന്നു ഷി​ന്‍​ജു ദീ​പി​കഡോട്ട്കോമിനോടു പ​റ​ഞ്ഞു. കെ​ട്ട്‌​ നി​റ​യ്ക്കു​ന്ന​തി​നു മു​മ്പു വ​ഴി​പാ​ട് ര​സീ​ത് ന​ല്‍​ക​രു​തെന്നു ക്ഷേ​ത്രം ജീ​വ​ന​ക്കാ​രി​ക്കും കെ​ട്ട് നി​റ​യ്ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നു പൂ​ജാ​രി​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും ഇ​ക്കാ​ര്യം ഇ​രു​വ​രും ത​ന്നോ​ടു പ​റ​ഞ്ഞ​താ​യും ഷി​ന്‍​ജു പറയുന്നു.

വ്ര​ത​മാ​രം​ഭി​ക്കു​ന്ന​തി​നാ​യി മാ​ല​യി​ട്ടു ന​ല്‍​കി​യ​തി​നു ക്ഷേ​ത്രം പൂ​ജാ​രിയെ ശാ​സി​ച്ച​താ​യും ഷി​ന്‍​ജു അ​റി​യി​ച്ചു. ക്ഷ്വേ​ത്ര​ത്തി​ല്‍ തൊ​ഴാ​നെ​ത്തി​യാ​ല്‍ തീ​ര്‍​ത്ഥ​വും ച​ന്ദ​ന​വും ന​ല്‍​ക​രു​തെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ന്ന് നാ​ളെ ശ​ബ​രി​മ​ല​യ്ക്കു മ​റ്റൊ​രു ​ക്ഷേ​ത്ര​ത്തി​ല്‍നിന്നു കെ​ട്ട് നി​റ​യ്ക്കാ​നാ​ണ് ഷി​ന്‍​ജു തീ​രു​മാ​നി​ച്ച​ത്.

നേ​ര​ത്തെ ഹി​ന്ദു​ഐ​ക്യ​വേ​ദി വെ​ള്ള​യി​ല്‍ മേ​ഖ​ലാ ട്ര​ഷ​റ​റും വ​ഴി​യോ​ര​ക​ച്ച​വ​ട യൂ​ണി​യ​ന്‍ (ബി​എം​എ​സ്) ജി​ല്ലാ ഭാ​ര​വാ​ഹി​യു​മാ​യ ഷി​ന്‍​ജു ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് സി​പി​എ​മ്മി​ല്‍ ചേ​ര്‍ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.

ഇ​തേത്തു​ട​ര്‍​ന്നാ​ണ് ത​നി​ക്കു ക്ഷേ​ത്ര​ത്തി​ല്‍ ആ​ചാ​രാ​നു​ഷ്ഠാന​പ്ര​കാ​ര​മു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്കു പോ​ലും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യതെന്ന് ഇദ്ദേഹം പറയുന്നു. സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ മു​മ്പാ​കെ പ​രാ​തി ന​ല്‍​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഷി​ന്‍​ജു

Leave a Reply