ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മാറ്റം

0

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മാറ്റം. ട്വന്‍റി-20 പരമ്പര മാറ്റിവച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ കോവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

എ​ന്നാ​ൽ ടെ​സ്റ്റ്, ഏ​ക​ദി​ന മ​ല്‍​സ​ര​ങ്ങ​ള്‍ ന​ട​ക്കും. ട്വ​ന്‍റി- 20 മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ജ​യ് ഷാ ​വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം ഈ ​മാ​സം 17ന് ​ജൊ​ഹാ​നാ​സ്ബ​ർ​ഗി​ലാ​ണ് ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ 17ന് ​ആ​ദ്യ ടെ​സ്റ്റ് ന​ട​ന്നേ​ക്കി​ല്ലെ​ന്നും സൂ​ച​ന​യു​ണ്ട്. ഡി​സം​ബ​ർ 26ന് ​ആ​ദ്യ ടെ​സ്റ്റ് ന​ട​ക്കാ​നാ​ണ് സാ​ധ്യ​ത. മൂ​ന്നു ടെ​സ്റ്റു​ക​ളും മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും നാ​ല് ട്വ​ന്‍റി- 20 മ​ത്സ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു പ​ര്യ​ട​നം.

Leave a Reply