വിദേശത്തേയ്ക്ക് ഡോളർ കടത്താൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയില്‍

0

തിരുവനന്തപുരം: വിദേശത്തേക്കു കടത്താൻ ശ്രമിച്ച ഡോളർ പിടികൂടി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് കസ്റ്റംസ് പിടികൂടിയത്. 59,65,000 രൂപ മൂല്യമുള്ള ഡോളറാണ് പിടികൂടിയത്. തമിഴ്നാട് രാമനാഥപുരം സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്.

ദുബായിലേക്കു പോകാനെത്തിയതാണിയാൾ. കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഡോളർ കണ്ടെത്തിയത്. ഇയാളെ ജാമ്യത്തിൽവിട്ടു.

Leave a Reply