ശരംകുത്തി ആല്‍ത്തറയില്‍ ശരക്കോല്‍ സമര്‍പ്പിക്കാനാകുന്നില്ലെന്ന് പരാതി

0

ശബരിമല: സന്നിധാനത്ത് കന്നി അയ്യപ്പന്മാർ എത്തുമ്പോള്‍ നടത്തുന്ന പ്രധാന വഴിപാടാണ് ശരംകുത്തി ആല്‍ത്തറയില്‍ ശരക്കോല്‍ സമര്‍പ്പക്കുന്നത്.കൊവിഡ് പ്രതിരോധം കണക്കിലെടുത്ത് നിയന്ത്രണം വന്നതോടെ തീര്‍ത്ഥാടകരെ ശരംകുത്തിവഴി കടത്തിവിടുന്നത്നിര്‍ത്തി വച്ചിരിക്കുകയാണ്.

പോരാളി ആയ അയ്യപ്പസ്വാമി മഹിഷി നിഗ്രഹം കഴിഞ്ഞ് ശബരിപീഠത്തിലെത്തി ശബരിക്ക് മോക്ഷം നൽകിയ ശേഷം ശരംകുത്തിയിലെത്തി ആയുധങ്ങള്‍ ഉപേക്ഷിച്ച് യോഗി ആയി സന്നിധാനത്തേക്ക് പോയി എന്നാണ് വിശ്വാസം ഈ വിശ്വാസത്തിന്‍റെ ഭാഗമായാണ് നൊയമ്പ് നോറ്റ് വരുന്ന കന്നി അയ്യപ്പന്മാര്‍ ശരംകുത്തിയിലെത്തി നാളികേരം ഉടച്ച് ശരകോല്‍ സമര്‍പ്പിച്ച് സന്നിധാനത്തേക്ക് പോകുന്നത്.ഈ വഴിപാട് സമര്‍പ്പിക്കുന്നതിന് വേണ്ടി നിരവധി പേരാണ് എത്തുന്നത്.കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ ഈ വഴിപാടിന് നിയന്ത്രണം വന്നതോടെ വഴിവക്കില്‍ കാണുന്ന മരങ്ങള്‍ക്ക് ചുറ്റും ശരംകുത്തുന്നത് പതിവായി മാറി. പരമ്പരാഗമായ ആചാരം പുനസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്

മരക്കുട്ടത്ത് നിന്നും ശരംകുത്തിയിലേക്കുള്ളപരമ്പരാഗത പാത വഴിയുള്ള യാത്രക്ക് നിയന്ത്രണം വന്നതോടെ പാതയുടെ നവീകരണവും മോഡിപിടിപ്പിക്കലും നിര്‍ത്തിവച്ചിരിക്കുകയണ്. മണ്ഡല പൂജാദിവസവും മകരവിളക്ക് ദിവസങ്ങളിലും തിങ്ങിനിറയുന്ന വഴികള്‍ എല്ലാം കാട് മൂടികിടക്കുകയാണ്

Leave a Reply