പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേന്ദ്രമന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്ത് പാർട്ടിയിൽ ചേരാൻ ബിജെപി നേതാവ് നിർബന്ധിച്ചുവെന്ന് ആം ആദ്മി പഞ്ചാബ് ഘടകം പ്രസിഡന്‍റും പാർലമെന്‍റ് അംഗവുമായ ഭഗവന്ത് മാൻ

0

പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേന്ദ്രമന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്ത് പാർട്ടിയിൽ ചേരാൻ ബിജെപി നേതാവ് നിർബന്ധിച്ചുവെന്ന് ആം ആദ്മി പഞ്ചാബ് ഘടകം പ്രസിഡന്‍റും പാർലമെന്‍റ് അംഗവുമായ ഭഗവന്ത് മാൻ. ആം ആദ്മി എംഎഎൽഎമാരെ ഒപ്പംചേർക്കാൻ ബിജെപി ശ്രമിച്ചുവെന്നും മൻ ആരോപിച്ചു.

ആ​രോ​പ​ണ​ത്തോ​ടു ബി​ജെ​പി നേ​തൃ​ത്വം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. നാ​ലു​ദി​വ​സം മു​ന്പാ​ണ് വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ഒ​രു ബി​ജെ​പി നേ​താ​വ് സ​മീ​പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​താ​വി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം തയാറാ​യി​ല്ല.

ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ഏ​ക പാ​ർ​ല​മെ​ന്‍റം​ഗ​മെ​ന്ന നി​ല​യി​ൽ കൂ​റു​മാ​റ്റം ബാ​ധ​ക​മ​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് പ​റ​ഞ്ഞു. എ​ന്നാ​ൽ “ഞാ​നൊ​രു മി​ഷനി​ലാ​ണ്, ക​മ്മീ​ഷ​നി​ല​ല്ല’ എ​ന്ന മ​റു​പ​ടി​യാ​ണു താ​ൻ ന​ൽ​കി​യ​തെ​ന്നും മ​ൻ വ്യ​ക്ത​മാ​ക്കി.

Leave a Reply