ഫോർട്ടുകൊച്ചിയിൽ നിയന്ത്രണം വിട്ടൊഴുകിയ ടൂറിസ്റ്റ് ബോട്ട് ചീനവലകൾക്കിടയിൽ കുടുങ്ങി

0

ഫോർട്ടുകൊച്ചി അഴിമുഖത്ത് നിയന്ത്രണം വിട്ടൊഴുകിയ ടൂറിസ്റ്റ് ബോട്ട് ചീനവലകൾക്കിടയിൽ കുടുങ്ങി. ഞായറാഴ്ച വൈകീട്ടാണ് സംഭവം. എറണാകുളത്തുനിന്ന് സഞ്ചാരികളുമായി ഫോർട്ടുകൊച്ചിയിലേക്ക് വന്ന പെരിയാർ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

ഫോർട്ടുകൊച്ചി ടൂറിസ്റ്റ് ജെട്ടിയിൽ സഞ്ചാരികളെ ഇറക്കിയ ശേഷം മടങ്ങുമ്പോഴാണ് നിയന്ത്രണംവിട്ട് ബോട്ട് കടലിലേക്ക് ഒഴുകിയത്. തുടർന്ന് കരയിലേക്ക് നീങ്ങിയ ബോട്ട് രണ്ട് ചീനവലകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. സ്വരാജ്, അലോഷി എന്നിവരുടെ ഉടമസ്ഥതയിലുള്ള ചീനവലകളിൽ ഇടിച്ചാണ് ബോട്ട് നിന്നത്. വലകളുടെ കുറ്റികൾക്ക് കേടുപാടുണ്ടായതായി പരാതിയുണ്ട്. സംഭവം നടന്നയുടനെ കോസ്റ്റൽ പോലീസിന്റെ ബോട്ട് സ്ഥലത്തെത്തി. മീൻപിടിത്ത ബോട്ടുകളും ഓടിയെത്തി. ഏറെ പരിശ്രമിച്ച് ടൂറിസ്റ്റ് ബോട്ടിനെ നീക്കി.

Leave a Reply