ഒമിക്രോണ്‍ ബാധിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശി ഇന്ത്യ വിട്ട സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട്

0

ഒമിക്രോണ്‍ ബാധിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശി ഇന്ത്യ വിട്ട സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദക്ഷിണാഫ്രിക്കൻ സ്വദേശി പ്രോട്ടോക്കോൾ ലംഘിച്ചെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി.

നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കേ പു​റ​ത്തു​പോ​യി നി​ര​വ​ധി പേ​രു​മാ​യി ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ടു. ആ​രോ​ഗ്യ വ​കു​പ്പി​നെ ക​ന്പ​ളി​പ്പി​ച്ചാ​ണ് ദു​ബാ​യി​ലേ​ക്ക് പോ​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

വ്യാ​ജ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി ഇ​ന്ത്യ വി​ട്ട​ത് എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. കോ​വി​ഡ് ബാ​ധി​ച്ച ഇ​യാ​ളി​ൽ നി​ന്നും പ​ണം വാ​ങ്ങി കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ന്ന വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ലാ​ബി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

Leave a Reply