മണ്ണൂർ-പോഞ്ഞാശ്ശേരി റോഡിന്റെ ശോച്യാവസ്ഥ; റോഡ് സംരക്ഷണ സമിതി രൂപവത്കരിച്ചു

0

കോലഞ്ചേരി: മണ്ണൂർ-പോഞ്ഞാശ്ശേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് റോഡ് സംരക്ഷണ സമിതി രൂപവത്കരിച്ചു.

മണ്ണൂർ -പോഞ്ഞാശ്ശേരി റോഡ് വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കർമസമിതി രൂപവത്കരിച്ചത്. റോഡ് നിർമാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് മണ്ണൂരിൽ പ്രതിഷേധ യോഗം ചേർന്നാണ് മണ്ണൂർ-പോഞ്ഞാശ്ശേരി റോഡ് സംരക്ഷണ സമിതി എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിക്കുകയും റോഡുപണിയിൽ വീഴ്ച വരുത്തിയവർക്കെതിരേ കോടതിയെ സമീപിക്കാനും തീരുമാനിച്ചത്.

റോഡുപണി നിർത്തിയതിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് തുടക്കംകുറിക്കുമെന്നും മണ്ണൂർ-പോഞ്ഞാശ്ശേരി റോഡ് സംരക്ഷണ സമിതി അറിയിച്ചു.

കമ്മിറ്റിയുടെ രക്ഷാധികാരിയായി വാർഡ് മെംബർ കെ.കെ. ജയേഷും കൺവീനറായി ജോബ് മാത്യുവും സെക്രട്ടറിയായി ബോസ് തോമസും ട്രഷററായി ബെന്നി വാളങ്കോട്ടും തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply