കാട്ടുപന്നി തട്ടി ഓട്ടോ മറിഞ്ഞു; ഗുരുതരമായി പരിക്കേറ്റ് രണ്ടുമാസമായി ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

0

കോഴിക്കോട്: കാട്ടുപന്നി തട്ടി ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി റഷീദ് (46) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ മരിച്ചത്.

ഒക്ടോബര്‍ ആറാം തീയതി രാത്രിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ റഷീദ് രണ്ടുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

അപകടം സംഭവിച്ച് നാളിതുവരെയായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കുകയോ കാട്ടുപന്നി മൂലമാണ് അപകടം ഉണ്ടായതെന്ന് അംഗീകരിക്കാന്‍ തയ്യാറാവുകയോ ചെയ്തിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

Leave a Reply