വാഹനാപകടത്തിൽ കൊല്ലപ്പെടാതിരിക്കാൻ ഗരുഡ രത്നം, ഐ.എ എസ് പരീക്ഷ ജയിക്കാൻ തങ്കഭസ്മം, വിദേശത്ത് പോകാൻ വിദേശ യന്ത്രം, പ്രവാസിയെ പറ്റിച്ച് ജോത്സ്യൻ തട്ടിയെടുത്തത് പന്ത്രണ്ട് ലക്ഷം; വ്യാജതങ്കഭസ്മം കഴിച്ച് കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടെന്നും പരാതി

0

കൊച്ചി: വാഹനാപകടത്തിൽ കൊല്ലപ്പെടാതിരിക്കാൻ ഗരുഡ രത്നം, ഐ.എ എസ് പരീക്ഷ ജയിക്കാൻ തങ്കഭസ്മം, വിദേശത്ത് പോകാൻ വിദേശ യന്ത്രം, ദക്ഷിണയായി വാങ്ങിയത് പന്ത്രണ്ട് ലക്ഷം. കണ്ണൂരിലാണ് സംഭവം. ജോത്സ്യനെതിരെ പരാതിയുമായി പ്രവാസി രംഗത്തെത്തിയതോടെയാണ് കൗതുകകരമായ സംഭവം പുറംലോകമറിഞ്ഞത്. കൊറ്റാളി സ്വദേശി മൊബിൻ ചാന്ദ് ആണ് പരാതിക്കാരൻ. ഗൗരീശങ്കരത്തിൽ ചന്ദ്രഹാസനെതിരെയാണ് പരാതി.

ഭാര്യയുടെ പേരിൽ മയ്യിൽ ദേശത്തുള്ള സ്ഥലത്ത് വീട്
നിർമ്മിക്കാൻ വേണ്ടി കുറ്റി അടിക്കുവാനുള്ള മുഹൂർത്തം നോക്കനാണ് മൊബിൻ ജോത്സ്യനായ ചന്ദ്രഹാസനെ ബന്ധപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. വീട് പൂർത്തിയാകുന്നതിന് മുമ്പ് വാഹനാപകടത്തിൽ മരണമുണ്ടാകുമെന്നായിരുന്നു പ്രവചനം.

ദോഷം പരിഹരിക്കാൻ പരിഹാരവും നിർദ്ദേശിച്ചു. അത്ഭുത സിദ്ധികൊണ്ടും പൂജിച്ചതും ഗരുഡ
മന്ത്രം കൊണ്ട് ഗരുഡന്റെ തലയിൽ നിന്നെടുക്കുന്നതെന്നുമായി കോടി
കൾ വിലമതിക്കുന്ന അമൂല്യ ഗരുഡ രത്നം പത്തെണ്ണം വീട്ടിൽ സൂക്ഷി
ക്കണം. ദിവസവും ഓരോ രത്നവും തൊട്ട് പത്ത് പ്രാവശ്യം ഗരുഡ
മന്ത്രം ജപിക്കണമെന്നും നിർദേശിച്ചു.

പൂജിച്ച് തയ്യാറാക്കിയ തങ്കഭസ്മം’ മകന് പാലിൽ കലക്കി കൊടുത്താൽ അമാനുഷിക കഴിവുകളുണ്ടാകുമെന്നും വിശ്വസിപ്പിച്ചു. ഇത് കഴിച്ചാൽ
ഭാവിയിൽ ഐ.എ.എസ് എക്സാം പാസ്സാകുമെന്നായിരുന്നു അവകാശവാദം.

വീണ്ടും വിദേശത്ത് പോകു
വാൻ വിദേശലക്ഷ്മി യന്ത്രം വീട്ടിൽ സൂക്ഷിക്കണം. ഇത്തരത്തിൽ പറഞ്ഞ് പേടിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് പരാതി.

ചന്ദ്രഹാസൻ നൽകിയ രത്നം വാങ്ങി പൂജിക്കുന്ന നാല് പേർ
ഇന്നത്തെ മന്ത്രി സഭയിൽ മന്ത്രിമാരായിക്കുന്നുണ്ടെന്നും, യൂസഫലിയും രവി
പിള്ളയും മറ്റും ടിയാന്റെ വിദേശ ലക്ഷ്മിയന്ത്രം ഓഫീസിൽ വച്ചിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയതെന്നാണ് പരാതി.

ഒരു ആദിവാസി മൂപ്പനിൽ നിന്നാണ് ഈ ഗരുഡ രത്നം
ലഭിക്കുന്നതെന്നും കണ്ണവം എന്ന സ്ഥലത്ത് ഓഫീസുണ്ടെന്നും ചന്ദ്രഹാസൻ പറഞ്ഞിരുന്നു.
അങ്ങനെ 2021 ഓഗസ്റ്റ് മാസം കണ്ണവത്ത് എത്താൻ പറയുകയും ചെയ്തു.
എന്നാൽ മൊബിനെ ഓഫീസിൽ കയറ്റാതെ
വാഹനത്തിൽ വെച്ച് ആറ് വലുതും നാല് ചെറുതുമായി പത്ത് രത്നങ്ങൾ ചന്ദ്രഹാസൻ നൽകി.

അതിനായി ലോൺ എടുത്തും സ്വർണ്ണം പണയപ്പെടുത്തിയും എടുത്ത
പത്ത് ലക്ഷം രൂപ ചന്ദ്രഹാസന് നൽകി.

മകന്റെ
ദോഷം പരിഹരിക്കും എന്ന് പറഞ്ഞ് തങ്കഭസ്മം തരികയും, അതിനായി
1,25,000/- രൂപ വാങ്ങുകയും വിദേശലക്ഷ്മി യന്ത്രം എന്ന് പറഞ്ഞ്
തകിട് തരുകയും അതിനായി 50,000/- രൂപ വാങ്ങുകയും ചെയ്തു.

തങ്കഭസ്മം മകന് പാലിൽ കലക്കി കൊടുത്തെന്നും തുടർന്ന്
ഛർദ്ദിക്കുകയും അബോധാവസ്ഥയിലാവുകയും
മരണത്തോട് അടുക്കുകയും കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ട് പോകുന്ന
അവസ്ഥയും ഉണ്ടായതായി പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് മകൻ ജ്യോതിഷ് ഐ കെയർ
എന്ന ആശുപത്രിയിൽ ചികിത്സയിലാണെന്നും പരാതിയിൽ പറയുന്നു.

തങ്കഭസ്മവും യന്ത്രങ്ങളും ആണെന്ന് പറഞ്ഞ് നൽകിയ വസ്തുക്കൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നുമാണ് പരാതി.

Leave a Reply