കോഴിക്കോട്ട് സിപിഎം കൊടികുത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച് കടം കയറിയ ഫാക്ടറി ജപ്തി ചെയ്തു

0

കോഴിക്കോട്ട് സിപിഎം കൊടികുത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച് കടം കയറിയ ഫാക്ടറി ജപ്തി ചെയ്തു. താമരശേരി കുപ്പായക്കോട്ടെ റബ്ബര്‍ ഫാക്ടറിയും ഉടമയായ സ്ത്രീയുടെ വീടുമാണ് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്.

90 ല​ക്ഷം രൂ​പ ക​ട​മെ​ടു​ത്താ​ണ് ഫാ​ക്ട​റി ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ ആ​രം​ഭി​ച്ച് ആ​റ് മാ​സം മാ​ത്ര​മാ​ണ് ഫാ​ക്ട​റി പ്ര​വ​ര്‍​ത്തി​ക്കാ​നാ​യ​ത്. പി​ന്നീ​ട് പ്രാ​ദേ​ശി​ക സ​മ​ര​ത്തെ തു​ട​ര്‍​ന്ന് ഫാ​ക്ട​റി പൂ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ക​ട​ബാ​ധ്യ​ത ഒ​രു കോ​ടി 60 ല​ക്ഷ​മാ​യി മാ​റി.

എ​ന്നാ​ല്‍ ഫാ​ക്ട​റി ന​ട​ത്തി​പ്പി​ലെ അ​പാ​ക​ത​യാ​ണ് ക​ടം ക​യ​റാ​ന്‍ കാ​ര​ണ​മെ​ന്നും സ​മ​രം ചെ​യ്തി​ട്ടി​ല്ലെ​ന്നു​മാ​ണ് സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്റെ വി​ശ​ദീ​ക​ര​ണം.

Leave a Reply