തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി തല്ലുന്ന അധ്യാപകന്റെ ദൃശ്യങ്ങള്‍ പുറത്ത്

0

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി തല്ലുന്ന അധ്യാപകന്റെ ദൃശ്യങ്ങള്‍ പുറത്ത്. നിലത്ത് മുട്ടുകുത്തി നിര്‍ത്തി ആണ്‍കുട്ടിയെ വടി കൊണ്ട് തല്ലുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ചിദംബരത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ക്ലാസില്‍ കൃത്യമായി വരാത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 500ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്.

ക്ലാസിലെ സഹപാഠികളാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. അധ്യാപകനെതിരെ പ്രതിഷേധം ഉയരുകയാണ്. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Leave a Reply