ദുരിതങ്ങൾ നല്കുന്ന ചില യോഗങ്ങൾ

0

പലപ്പോഴും കൃത്യമായി ഉത്തരം കിട്ടാത്ത ഒന്നാണ് യോഗങ്ങൾ.മനുഷ്യ ജന്മത്തിൽ ചുറ്റു പാടും വീക്ഷിച്ചാൽ നമുക്കീ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും. ഉന്നത വിദ്യാഭ്യാസവും ഉയർന്ന മാർക്കും ഉള്ള ചില വ്യക്തികൾ ഒരു വരുമാനവും ജോലിയും കൂലിയും ഇല്ലാതെ നടക്കുമ്പോൾ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവർ സർക്കാർ ജോലികളിൽ വിലസുന്നതും കാണാം. സ്വന്തമായി പേര് എഴുതാൻ പോലും കഴിയാത്തവർ വൻ ബിസിനസ്സ് ചെയ്ത് കോടീശ്വരന്മാരും മുതലാളിമാരും ആകുന്നു. പെൺകുട്ടികളുടെ വിവാഹം എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്, അതു കൊണ്ടു തന്നെ അതിനുള്ള മുൻ ഒരിക്കങ്ങളും മുൻകൂട്ടി നടത്തി സ്വർണ്ണവും പണവും വിദ്യാഭ്യാസവും നല്ല സ്വഭാവവും എല്ലാം ഉള്ള പെൺകുട്ടികൾ വിവാഹത്തിനായി ശ്രമിച്ചിട്ടും നടക്കാതെ വരുന്നു , നടന്നാൽ അതിൽ തന്നെയും പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരുന്നു. എന്നാൽ പേരു ദേഷം മാത്രം കൈമുതലായുള്ള പെൺകുട്ടിക്ക് അവൾ പോലും ആലോചിക്കാൻ പറ്റാത്ത തരത്തിലുള്ള നല്ല വിവാഹ ബന്ധങ്ങൾ ഉണ്ടാവുന്നു. ഇതാണ് യോഗത്തിന്റെ പ്രത്യേകത ഇതിന്റെ കാരണം കണ്ടെത്താനോ ഇത് നിഷേധിക്കാനോ ഒരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല.അനിഷ്ട യോഗങ്ങൾ
ഒരു ജാതകൻ്റെ ഗ്രഹനിലയിൽ കേന്ദ്രം, ത്രികോണം ,രണ്ട്, പതിനൊന്ന്, എന്നീ ഭാവങ്ങളിലെ അധിപന്മാർ മൂന്നിൽ കുറയാതെയുള്ളവർ അനിഷ്ട സ്ഥാനങ്ങളിൽ പാപ യോഗത്തോടു കൂടിയോ പാപ ദൃഷ്ടികളോടു കൂടിയോ നിന്നാൽ ജാതകൻ ദാരിദ്ര ദു:ഖം അനുഭവിക്കും .ദാരിദ്രം എന്നാൽ ഭക്ഷണത്തിനുള്ള ബുദ്ധിമുട്ട് മാത്രമല്ല, ജീവിതാവിശ്യങ്ങൾ സംബന്ധിച്ചുള്ള എല്ലാവിധ വിഷമങ്ങളും ദാരിദ്രത്തിൽ ഉൾപ്പെടും.ജന്മനാ കാലിന് മുടന്തു വരുന്ന യോഗം
ജാതകൻ്റെ ഗ്രഹനിലയിൽ ചന്ദ്രൻ ശനിയോടും മറ്റൊരു പാപനോടും കൂടി യോഗം ചെയ്ത് മീനം, മേടം, കന്നി, വൃശ്ചികം, മകരം ഈ രാശികളിൽ ഏതെങ്കിലും ഒന്നിൽ നിൽക്കുകയും അതു ലഗ്നാൽ അനിഷ്ട സ്ഥാനങ്ങളിൽ ഒന്നായി ഭവിക്കുകയും ചെയ്താൽ ജാതകൻ മുടന്തനായി തീരും.നീച പ്രവർത്തികൾ ചെയ്യുന്നവൻ
ജാതകൻ്റെ ഗ്രഹനിലയിൽ രാഹുവിനോട് കൂടിയോ ആദിത്യനോട് കൂടിയോ ആറാം ഭാവനാഥൻ പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ ജാതകൻ അന്യ ഗൃഹത്തിൽ താമസിക്കുന്നവനായും നീച പ്രവൃത്തികൾ കൊണ്ട് കാലയാപനം ചെയ്യുന്നവനുമായിരിക്കും.ക്രിമിനൽ ശിക്ഷ (ജയിൽ വാസം) അനുഭവിക്കുന്നത്
ജാതകൻ്റെ ഗ്രഹനിലയിൽ ആറാം ഭാവാധിപൻ പാപ ഗ്രഹമായിരിക്കുകയും അവൻ ലഗ്നാധിപനോടും ശനിയോടും ചേർന്ന് കേന്ദ്ര ത്രികോണങ്ങളിൽ എവിടെയെങ്കിലും നിൽക്കുകയും ചെയ്താൽ ജാതകൻ ദണ്ഡന ശിക്ഷ (ക്രിമിനൽ ശിക്ഷ) അനുഭവിക്കുന്നവനായി ഭവിക്കും. ആറാം ഭാവാധിപനോട് രാഹുവോ കേതുവോ യോഗം ചെയ്ത് മേൽ പറഞ്ഞ പ്രകാരം നിന്നാൽ ജാതകന് ജയിൽ വാസം അനുഭവിക്കേണ്ടി വരും. സാധാരണ ഗതിയിൽ അത് അനുഭവത്തിൽ വരുന്നത് ജാതകൻ്റെ ശനി ദാസന്ധി കാലത്തായിരിക്കും.ബുദ്ധിമാന്ദ്യ യോഗം
ജാതകൻ്റെ ഗ്രഹനിലയിൽ ലഗ്നത്തിൽ ചന്ദ്രനും ശനിയും ഏഴാം ഭാവത്തിൽ കുജനും നിന്നാൽ ജാതകൻ ബുദ്ധി ശൂന്യനായി ഭവിക്കും.ആദിത്യനും ചന്ദ്രനും
ജാതകൻ്റെ ഗ്രഹനിലയിൽ കുജൻ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലുമായി (ഇരുവശവും ) ആദിത്യ ചന്ദ്രന്മാർ നിന്നാലും ജാതകൻ ബുദ്ധി ശൂന്യനായി ഭവിക്കും.ബുധസ്ഥിതി വന്നാൽ
ജാതകൻ്റെ ഗ്രഹനിലയിൽ ലഗ്നത്തിൽ കുജനും ചന്ദ്രനും നില്ക്കുകയും ഏഴാം ഭാവത്തിൽ ബുധസ്ഥിതി വരികയും ചെയ്താൽ ജാതകൻ
ബുദ്ധിയില്ലാത്തവനായി ഭവിക്കും.ലഗ്ന സ്ഥിതനായ ചന്ദ്രൻ
ജാതകൻ്റെ ഗ്രഹനിലയിൽ ലഗ്ന സ്ഥിതനായ ചന്ദ്രനെ ഏഴാം ഭാവത്തിൽ നിന്നു കൊണ്ട് കുജൻ നോക്കിയാലും ജാതകൻ ബുദ്ധിയില്ലാത്തവനായി ഭവിക്കും.പാപ വീക്ഷിതനായ ശനി
ജാതകൻ്റെ ഗ്രഹനിലയിൽ പാപ വീക്ഷിതനായ ശനി രണ്ടാം ഭാവത്തിലും
മൗഢ്യമുള്ള ബുധൻ അഞ്ചാം ഭാവത്തിലും നിന്നാൽ ജാതകർ ബുദ്ധിയില്ലാത്തവനായി ഭവിക്കും.പരദേശവാസ യോഗം
ജാതകൻ്റെ ഗ്രഹനിലയിൽ പന്ത്രണ്ട്, എട്ട് എന്നീ ഭാവങ്ങളുടെ അധിപന്മാരും കുജനും കൂടി ഒന്നിച്ച് ഏത് രാശിയിൽ നിന്നാലും ജാതകൻ എന്നും പരദേശിയായി ഭവിക്കും.പുനർവിവാഹ യോഗം
ജാതകൻ്റെ ഗ്രഹനിലയിൽ ശുക്രൻ ബലഹീനനായിരിക്കുകയും ഏഴാം ഭാവാധിപൻ അനിഷ്ട സ്ഥാനത്തു നില്ക്കുകയും ചെയ്താൽ ജാതകന് പുനർ വിവാഹം കഴിക്കേണ്ടി വരുംകർക്കിടകത്തിൽ ശുക്രൻ നിന്നാൽ
മറ്റു ഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഇല്ലാതെ ശുക്രൻ കർക്കിടക രാശിയിൽ ഏകനായി നിന്നാൽ ജാതകൻ പുനർവിവാഹം കഴിക്കും.പന്ത്രണ്ടാം ഭാവം
ജാതകൻ്റെ ഗ്രഹനിലയിൽ ലഗ്നാധിപൻ പന്ത്രണ്ടാം ഭാവത്തിൽ ഏകനായി നില്ക്കുകയും പാപ ഗ്രഹം ഏഴാം ഭാവത്തിലും ഏഴാം ഭാവാധിപൻ പാപ യോഗം ചെയ്ത് രണ്ടാം ഭാവത്തിലും സ്ഥിതി ചെയ്താൽ ജാതകന് പുനർവിവാഹ യോഗം ഉണ്ട്.

Leave a Reply