കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ മൃഗീയമായി കൊലപ്പെടുത്തി; മൃതദേഹം പല ഭാഗങ്ങളാക്കി രാസവസ്തു ഒഴിച്ച്‌ നശിപ്പിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു

0

ബീഹാർ: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ മൃഗീയമായി കൊലപ്പെടുത്തിയ യുവതിയെ പോലീസ് പിടികൂടി. ബിഹാര്‍ മുസാഫര്‍പൂരിലെ സിക്കന്ദര്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല ഭാ​ഗങ്ങളാക്കുകയും ശേഷം രാസവസ്തു ഒഴിച്ച്‌ നശിപ്പിക്കാനുമായിരുന്നു കാമുകന്റെയും ഭാര്യയുടെയും നീക്കം. എന്നാൽ ഇതിനിടെ രാസവസ്തു പൊട്ടിത്തെറിക്കുകയും വിവരം പുറം ലോകം അറിയുകയുമാണ് ഉണ്ടായത്.

മുപ്പതുകാരനായ രാകേഷിനെയാണ് ഭാര്യ രാധയും കാമുകന്‍ സുഭാഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്. രാധയുടെ സഹോദരി കൃഷ്ണയും ഭര്‍ത്താവും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. സുഭാഷാണ് രാകേഷിന്റെ മൃതദേഹം പലഭാ​ഗങ്ങളായി അറുത്തത്. വാടകയ്ക്കെടുത്ത ഫ്ളാറ്റില്‍ വച്ച്‌ തന്നെ മൃതദേഹത്തിന് മുകളില്‍ രാസവസ്തു ഒഴിച്ച്‌ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കവെ പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ പോലീസിൽ അറിയിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു.

Leave a Reply