ടിപ്പു സുൽത്താൻ്റെ സിംഹാസനത്തിൽ പഴയ കേരള പോലീസ് മേധാവി ലോക് നാഥ് ബെഹ്റക്ക് ഒന്നേ ഇരുന്നുള്ളു; അന്നേ മനസിലായി സംഭവം ഒറിജിനലല്ല മെയ്ഡ് ഇൻ കുന്നംകുളം ആണെന്ന്; മോൻസൻ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് മനസിലാക്കി 22 മെയ് 2019 ൽ അന്വേഷണത്തിന് ഉത്തരവിട്ട കേരള പോലീസിൻ്റെ രഹസ്യ റിപ്പോർട്ടിൻ്റെ പകർപ്പ് “മീഡിയ മലയാള”ത്തിന് ലഭിച്ചു

0

മിഥുൻ പുല്ലുവഴി

കൊച്ചി: ടിപ്പു സുൽത്താൻ്റെ സിംഹാസനത്തിലിരുന്ന പഴയ കേരള പോലീസ് മേധാവി ലോക് നാഥ് ബെഹ്റക്ക് അന്നേ മനസിലായി സംഭവം ഒറിജിനലല്ല മെയ്ഡ് ഇൻ കുന്നംകുളം ആണെന്ന്.

മോൻസൻ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് മനസിലാക്കിയ ബെഹ്റ 22 മെയ് 2019 ൽ രഹസ്യ അന്വേഷണത്തിന് ഉത്തരവിട്ടു.
ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹറയും മനോജ് എബ്രഹാമും മോൻസനിന്റെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യാന്വേഷണം നടത്താൻ സ്പെഷ്യൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. വിദേശത്തടക്കം ഇയാൾക്ക് സാമ്പത്തിക ഇടപാടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

മോൻസനിന്റെ ഇടപാടുകളിൽ വലിയ ദുരൂഹതയുണ്ട്. ഉന്നതരായ ഒട്ടേറെ പേരുമായി ഇയാൾ ബന്ധം പുലർത്തുന്നു. പുരാവസ്തുക്കളാണ് ഇയാളുടെ പ്രധാന ബിസിനസ്. ഇതിന്റെ വിൽപ്പനക്കും കൈമാറ്റത്തിനും മറ്റും കൃത്യമായ ലൈസൻസ് ഉണ്ടോ എന്നത് സംശയമാണെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മോൻസനിന്റെ പിതാവ് ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. സർക്കാർ ഉദ്യോഗത്തിലിരിക്കെ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് മോൻസനിന്റെ സഹോദരനാണ് പിന്നീട് ഈ ജോലി ലഭിച്ചത്. പ്രൈമറി വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്നും കന്യാസ്ത്രീ ആയിരുന്ന യുവതിയെ ആണ് വിവാഹം ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി എൻഫോഴ്‌സമെന്റിനോട് അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയതും പുറത്തു വന്നിട്ടുണ്ട്.

മോൻസണിന്റെ ഇടപാടുകളിൽ വലിയ ദുരൂഹതയുണ്ട്. ഉന്നതരായ ഒട്ടേറെ പേരുമായി ഇയാൾ ബന്ധംപുലർത്തുന്നു. പുരാവസ്തുക്കളാണ് ഇയാളുടെ പ്രധാന ബിസിനസ്. ഇതിന്റെ വിൽപനക്കും കൈമാറ്റത്തിനും മറ്റും കൃത്യമായ ലൈസൻസ് ഉണ്ടോ എന്നത് സംശയമാണെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു

മോൻസനെ കുറിച്ചന്വേഷിക്കണമെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ഇന്റലിജൻസ് വിഭാഗത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എന്നാൽ രഹസ്വാന്വേഷണ റിപ്പോർട്ട് പൊലീസിന്റെ പക്കലുണ്ടായിരുന്നപ്പോഴും മോൻസ് ഇതറിയാതെ തന്റെ തട്ടിപ്പുകൾ തുടർന്നുവെന്നാണ് ഇതിൽ നിന്ന് വ്യക്തമാക്കുന്നത്.

Leave a Reply