കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

0

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് ഹുസൈനെതിരെയാണ് അതിരപ്പിള്ളി പോലീസ് കേസെടുത്തത്.

ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന കുറ്റകൃത്യങ്ങൾക്കുള്ള ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ്. സർക്കാർ ജീവനക്കാർക്കുള്ള സർവീസ് ചട്ടങ്ങൾ ലംഘിച്ചാണ് കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം മുഹമ്മദ് ഹുസൈൻ വാട്‌സാപ്പ് പ്രൊഫൈൽ ആക്കിയത്.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 505, രണ്ട് വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്. നിലവിൽ ദീർഘാവധിയിൽ ആണ് മുഹമ്മദ് ഹുസൈൻ. ഇയാൾക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് സൂചന

Leave a Reply