താരരാജാക്കന്മാർക്ക് പിന്നാലെ കരുനാഗപ്പള്ളി സ്വദേശിക്കും യുഎഇ സർക്കാരിൻ്റെ ഗോൾഡൻ വിസ 

0

താരരാജാക്കന്മാർക്ക് പിന്നാലെ കരുനാഗപ്പള്ളി സ്വദേശിക്കും യുഎഇ സർക്കാരിൻ്റെ ഗോൾഡൻ വിസ ലഭിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിജോ സോമനാണ് ഗോൾഡൻ വിസ ലഭിച്ചത്. 
കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശിയാണ് നിജോ സോമൻ.എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം 2010 നവംബറിലാണ് നിജോ യു.എ.യിയിൽ എത്തുന്നത്. കഠിന പ്രയത്നത്തിലൂടെ ഇന്ന് മൂന്ന് കമ്പനികളുടെ ഉടമയായി.

ദുബായിൽ വളരെ പ്രശസ്തവും മികച്ച സേവനവും നൽകി വരുന്ന ഗ്യാസ് ഡിസ്ട്രിബൂട്ടിങ് കമ്പനി ആയ ഉബൈദ് അഹമ്മദ് ഗ്യാസ് ഡിസ്ട്രിബൂട്ടിങ് LLC, ജുമാ അൽ ഫലാസി ഗ്യാസ് ഡിസ്ട്രിബൂട്ടിങ് കമ്പനി കൂടാതെ ടോപ് ഫിറ്റ്നസ് LLC എന്നിവയാണ് ഇദ്ദേഹത്തിന്റെ ബിസ്സിനസ്സ് സ്ഥാപനങ്ങൾ. 


ഓഗസ്റ്റ് 25-ന് ഭാര്യക്കും മക്കളോടുമൊപ്പം ദുബായ് റെസിഡൻസി ഡിപ്പാർട്മെന്റിലെ ഓഫീസർ ആയ ഇസ്സ അൽസിരിയിൽ നിന്നാണ് ഗോൾഡൻ വിസ കൈപ്പറ്റിയത്.
UAE ഗവണ്മെന്റിന്റെ ഈ അംഗീകാരത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും വളർന്നു വരുന്ന മറ്റു സംരംഭകർക്ക് കൂടി ഊർജം പകരുന്നതാണെന്നും തുടർന്നും എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഉണ്ടാകണം എന്നും ഗോൾഡൻ വിസ കൈപ്പറ്റിയതിനു ശേഷം അദ്ദേഹം പ്രതികരിച്ചു.
ഡാനിയൽ സോമൻ ഉഷ സോമൻ എന്നിവരുടെ ഇളയ മകനാണ്, ഭാര്യ എലീന, മക്കൾ: ഇസബെല്ല, ഇവാന. 

Leave a Reply