യുവാവിനെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു…..

0

മൂവാറ്റുപുഴ:യുവാവിനെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു.മൂവാറ്റുപുഴ കീച്ചേരിപ്പടിക്ക് സമീപം സ്വകാര്യ ലോഡ്ജിൽ ഇന്നലെ രാത്രി ഏട്ടരയോടെയാണ് സംഭവം. തിരുവനന്തപുരം സ്വദേശികളായ മൂന്നംഗ സംഘം ദിവസങ്ങൾക്ക് മുമ്പ് ഇവിടെ മുറി വാടകയ്ക്ക് എടുത്തിരുന്നു.ഇന്നലെ രാത്രി സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് മുരുഗൻ എന്നയാളെയാണ് സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചത്.സംഭവശേഷം പ്രതി കടന്നു കളഞ്ഞു.വിവരമറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.വെട്ടേറ്റയാളെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഒപ്പമുണ്ടായിരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

English summary

Young man beheaded by friend… ..

Leave a Reply