പ്രഭാത സവാരി ചെയ്യുകയായിരുന്ന ജഡ്ജിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പിടിയിൽ

0

റാഞ്ചി:പ്രഭാത സവാരി ചെയ്യുകയായിരുന്ന ജഡ്ജിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. ധന്‍ബാദ് ജില്ലാ ജഡ്ജിയായിരുന്ന ഉത്തം ആനന്ദിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

പ്രഭാത സവാരി ചെയ്യുകയായിരുന്ന ജഡ്ജിയെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷയുമായി പിന്നിലൂടെ എത്തി റോഡിന്റെ വശത്തൂടെ നടക്കുകയായിരുന്ന ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. രക്തത്തില്‍ കുളിച്ച് റോഡരികില്‍ കിടക്കുകയായിരുന്ന ജഡ്ജിയെ സമീപത്തു കൂടെ പോയ യാത്രക്കാരനാണ് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.

English summary

Two people have been arrested in connection with the murder of a judge who was riding in the morning

Leave a Reply