ആറു വയസ്സുകാരനെ പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതേ വിട്ടു

0

നെടുമങ്ങാട്: ആറു വയസ്സുകാരനെ പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതേ വിട്ടു. വെമ്പായം പെരുംകൂർ ലക്ഷംവീട്ടിൽ മോഹനനെയാണ് നെടുമങ്ങാട് പോക്സോ കോടതി വെറുതേ വിട്ടത്.

വട്ടപ്പാറ പോലീസ് പോക്സോ പ്രകാരം കേസെടുത്തയാളിനെയാണ് നെടുമങ്ങാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ജി.ആർ.ബിൽകുൽ കുറ്റവിമുക്തനെന്നു കണ്ടെത്തി വെറുതേ വിട്ടത്.

2016-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഏഴോളം സാക്ഷികളെ വിസ്തരിച്ചതിനും രേഖകൾ പരിശോധിച്ചതിനുമൊപ്പം പ്രതിഭാഗം സാക്ഷിയെ വിസ്തരിച്ചതിനും ശേഷമായിരുന്നു വിധി. പ്രതിക്കുവേണ്ടി അഡ്വ. എസ്.കെ.രഞ്ജു ഭാസ്‌കറാണ് ഹാജരായത്.

English summary

The court acquitted the accused in the case of torturing a six-year-old boy

Leave a Reply