ബോളിവുഡ് താരം കൃതി സനോനിന് ജന്മദിനാശംസകൾ നേർന്ന് പ്രഭാസ്

0

ആദിപുരുഷിൽ പ്രധാന വേഷത്തിലെത്തുന്ന കൃതി സനോനിന് ജന്മദിനാശംസയുമായി പ്രഭാസ്. താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ കൃതിയുടെ മനോഹര ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ് ആശംസകൾ അറിയിച്ചത്. ജന്മദിനാശംസയ്ക്ക് കൃതി സനോൻ നന്ദി അറിയിക്കുകയും അടുത്ത ഷൂട്ടിങ് ഷെഡ്യൂളിൽ നേരിട്ട് കാണാമെന്ന പ്രതീക്ഷ പങ്കു വെക്കുകയും ചെയ്തു. പ്രഭാസിന് പിന്നാലെ സംവിധായകൻ ഓം റൗട്ടും ജന്മദിനാശംസകൾ നേർന്നു. പ്രഭാസും കൃതിയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ് ആദിപുരുഷ്. രാമായണ കഥയെ ആസ്പദമാക്കി ത്രിഡി രൂപത്തിലാണ് ഓം റൗട്ട് ചിത്രം ഒരുക്കുന്നത്. പ്രമുഖ താരം സെയ്ഫ് അലിഖാൻ രാവണനായാണ് ചിത്രത്തിൽ എത്തുന്നത്. അതേ സമയം, രാമനായി പ്രഭാസും സീതയായി കൃതിയും വേഷമിടുo. എന്നാൽ , പ്രധാന കഥാപാത്രകളുടെ ക്യാരക്ടർ പോസ്റ്റർ ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. നടൻ സണ്ണി സിംഗും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശ്രീരാമന്റെ സഹോദരന്‍ ലക്ഷ്മണനായിട്ടാണ് സണ്ണി സിംഗ് വേഷമിടുന്നതെന്നാണ് വിവരം. ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.
ഹിന്ദി, തെലുങ്കു ഭാഷകളിലാണ് ആദിപുരുഷ് ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലേക്കും മറ്റ് നിരവധി വിദേശ ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. ടി-സീരിസ്, റെട്രൊഫൈല്‍ എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍പ് നിര്‍മ്മിക്കുന്ന സിനിമ
2022 ഓഗസ്റ്റ് 11ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
[28/07, 11:02] chettan: ന്യൂഡല്‍ഹി: നിയമസഭ കയ്യാങ്കളിക്കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് ഇടതു എംഎല്‍ംഎമാര്‍ക്കെതിരെയാണ് കോടതി വിധി. പ്രതികള്‍ ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അതിര് ഭേദിച്ചു എന്ന് കോടതി ചൂണ്ടിക്കാട്ടി.

ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. പരിരക്ഷ ഒരു പദവിയല്ല. പ്രത്യേക പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക അവകാശം പൊതു നിയമങ്ങളില്‍ നിന്നും ഒഴിവാകാനുള്ള കവാടമല്ലെന്നും കോടതി വ്യക്തമാക്കി.

കേസ് പിന്‍വലിക്കാനുള്ള ഇപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. ഭരണഘടനയുടെ 194-ാം അനുച്ഛേദത്തിന്റെ തെറ്റായ വായനയാണ്. കേസ് പിന്‍വലിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണ്. പബ്ലിക് പ്രോസിക്യൂട്ടറെയും സുപ്രീംകോടതി വിമര്‍ശിച്ചു.പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രവര്‍ത്തിക്കേണ്ടത് സ്വതന്ത്രമായാണെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലെ വസ്തുക്കള്‍ തല്ലിത്തകര്‍ക്കുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളതെന്ന് വിചാരണ വേളയില്‍ കോടതി ചോദിച്ചു. അക്രമങ്ങളില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്നും സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി ചോദിച്ചിരുന്നു.

കയ്യാങ്കളിക്കേസ് തീര്‍പ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ച ഉത്തരവിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്.

കടുത്ത വാദപ്രതിവാദങ്ങള്‍ക്ക് വേദിയാകുന്ന കോടതിമുറിയിലെ വസ്തുക്കള്‍ നശിപ്പിച്ചാല്‍ അതിന് ന്യായീകരണമുണ്ടോ? സഭയില്‍ ഒരു എംഎല്‍എ റിവോള്‍വറുമായി എത്തി വെടിവച്ചാല്‍, നിയമസഭ നടപടി സ്വീകരിച്ചാല്‍ മതിയോ ? . ആ എംഎല്‍എയ്ക്കും പരിരക്ഷ ലഭിക്കുമോ എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.

എംഎല്‍എമാര്‍ പൊതുമുതല്‍ നശിപ്പിച്ചത് പൊതു ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണോ എന്ന് ജസ്റ്റിസ് എം ആര്‍ ഷായും ചോദിച്ചിരുന്നു

English summary

Prabhas wishes Bollywood star Kriti Sanon a happy birthday

Leave a Reply