ഇടിക്കൂട്ടില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

0

ടോക്യോ: ഇടിക്കൂട്ടില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. 69 കിലോ വിഭാഗത്തില്‍ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കടന്ന് സെമി ഉറപ്പിച്ചതോടെയാണ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് രണ്ടാം മെഡല്‍ വരുന്നത്. ചൈനീസ് തായ്‌പേയ് താരത്തെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചു.

4-1നാണ് ലവ്‌ലിനയുടെ ജയം. അസാമില്‍ നിന്നുള്ള ആദ്യ വനിതാ ബോക്‌സറാണ് 23കാരിയായ ലൗവ്‌ലിന. ലൗവ്‌ലിനയുടെ ആദ്യ ഒളിംപിക്‌സ് ആണ് ഇത്. ബോക്‌സില്‍ ഇന്ത്യയുടെ ഒന്‍പത് അംഗ സംഘത്തില്‍ ടോക്യോയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച ആദ്യ താരമായിരുന്നു ലൗവ്‌ലിന. രണ്ട് വട്ടം ലോക, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ബോക്‌സിങ്ങില്‍ ലൗവ്‌ലിന വെങ്കലം നേടിയിരുന്നു.

English summary

India secures medal in clash

Leave a Reply