പ്ലസ് ടു പരീക്ഷയിൽ തോറ്റതിനെ തുടർന്ന്
കൊല്ലം കടയ്‌ക്കലിൽ 17 കാരി തൂങ്ങി മരിച്ചു

0

പ്ലസ് ടു പരീക്ഷയിൽ തോറ്റതിനെ തുടർന്ന്
കൊല്ലം കടയ്‌ക്കലിൽ 17 കാരി തൂങ്ങി മരിച്ചു.കടയ്‌ക്കൽ കുമ്മിൾ തച്ചോണം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന വർഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ളസ് ടു പരീക്ഷയിൽ തോറ്റതിലുള്ള വിഷമമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്ലസ് ടു പരീക്ഷാ ഫലത്തില്‍ ഒരു വിഷയത്തിനു പെണ്‍കുട്ടി തോറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് കുട്ടി കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ സഹോദരനും അച്ഛനും ജോലിക്കു പോയിരിക്കുകയായിരുന്നു. അമ്മ റേഷന്‍ കടയില്‍ പോയി തിരികെ വന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസും ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

English summary

Following the failure of the Plus Two exam
A 17-year-old girl hanged herself in Kollam

Leave a Reply