ഗുണ്ടാപ്പട്ടികയിൽപ്പെട്ട “പീലി ബിനു”വിനെ അനധികൃത മദ്യവില്പന നടത്തുന്നതിനിടെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

0

നെയ്യാറ്റിൻകര: ഗുണ്ടാപ്പട്ടികയിൽപ്പെട്ട “പീലി ബിനു”വിനെ അനധികൃത മദ്യവില്പന നടത്തുന്നതിനിടെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പിടികൂടുമ്പോൾ പ്രതിയുടെ കൈവശം നാലര ലിറ്റർ ഇന്ത്യൻ നിർമിത മദ്യമുണ്ടായിരുന്നു.

ഉച്ചക്കട-പയറ്റുവിള റോഡിലെ ട്രാൻസ്‌ഫോർമറിന് സമീപം ബൈക്കിൽ മദ്യവില്പന നടത്തുന്നതിനിടെയാണ് കോട്ടുകാൽ, പുലിയൂർക്കോണം, ആർ.എസ്.ബി. ഹൗസിൽ പീലി ബിനു എന്ന് വിളിക്കുന്ന ബിനു(36)വിനെ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗുണ്ടാ നിയമപ്രകാരം ആറുമാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊലപാതകശ്രമമുൾപ്പെടെ 12 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഷാജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ നൂജു, അനീഷ്, അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

English summary

Excise team arrests Peeli Binu for selling liquor illegally

Leave a Reply