കവി ലൂയിസ് പീറ്റർ ജീവിച്ചിരിക്കുമ്പോൾ കഴിയാതെപോയ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി ഭാര്യ ഡോളി ലൂയിസ്

0

കവി ലൂയിസ് പീറ്ററിന്റെ ഓർമയ്ക്കായി ‘പുസ്തകവീട്’ ഒരുങ്ങി.
കവി ലൂയിസ് പീറ്റർ ജീവിച്ചിരിക്കുമ്പോൾ കഴിയാതെപോയ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി ഭാര്യ ഡോളി ലൂയിസ്. വീടുപണി പാതി പൂർത്തിയാക്കിയപ്പോഴാണ് ലൂയിസ് പീറ്റർ (55) രോഗം ബാധിച്ച് മരിച്ചത്. കവിയുടെ ഓർമയ്ക്കായി വീട് ലൈബ്രറിയാക്കി മാറ്റാനാണ് ഡോളിയുടെയും കുടുംബത്തിന്റെയും ആഗ്രഹം.

വീടിന്റെ ചുമരിൽ ആർട്ടിസ്റ്റ് കെ. മോഹനദാസും സുഹൃത്തുക്കളും ലൂയിസിന്റെ ഓർമച്ചിത്രമൊരുക്കി. എം. സ്വരാജ്, അഡ്വ. എൻ.സി. മോഹനൻ, നാടക രചയിതാവ് പി.എ.എം. ഹനീഫ്, അജി സി. പണിക്കർ തുടങ്ങിയവരെ ക്ഷണിച്ച് ലൈബ്രറി പ്രഖ്യാപനവും ചരമദിനവും ആചരിക്കാനാണ് തീരുമാനം. 2020 ജൂലായ്‌ 29-നായിരുന്നു ലൂയിസ് പീറ്റർ മരിച്ചത്. വേങ്ങൂർ പഞ്ചായത്തിലെ വക്കുവള്ളി കനാൽപ്പാലത്തിനടുത്ത് ഓടിട്ട പഴയ തറവാട്ടു വീട്ടിലായിരുന്നു താമസം. കാലപ്പഴക്കം കൊണ്ടും ചോർന്നൊലിച്ചും വീടിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു.

ഒരു വീട്‌ വേണമെന്ന തന്റെ ആഗ്രഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോഴാണ് നിലമ്പൂരുള്ള അദ്ധ്യാപികയും കവയിത്രിയുമായ മാലതി ടീച്ചറും സുഹൃത്തുക്കളും വീടുപണിക്ക് സഹായവുമായെത്തിയത്. കുടുംബം വാടകവീട്ടിലാണ് താമസം.

English summary

Dolly Lewis, wife of poet Louis Peter

Leave a Reply