മക്കാർ
മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര മുകളുംപുറത്ത് മക്കാർ (87) അന്തരിച്ചു. ഭാര്യ: ഉമ്മാപിള്ള. മക്കൾ: ഹമീദ്, മൂസ, മുഹമ്മദ്, ഫാത്തിമ, പരേതനായ മൊയ്തു മൗലവി. മരുമക്കൾ: സൗദ ബീവി, സാജിദ, ആബിദ, ഷൈല, അബ്ദുൾ കരീം. കബറടക്കം വെള്ളിയാഴ്ച 10-ന് പള്ളിച്ചിറങ്ങര ജുമാ മസ്ജിദ് കബർസ്ഥാനിൽ.
ജോസഫ്
വൈപ്പിൻ: കർത്തേടം പണ്ടാരപ്പറമ്പിൽ ജോസഫ് (65) അന്തരിച്ചു. ഭാര്യ: എലിസബത്ത്. മക്കൾ: സോണിയ, സോഫിയ. മരുമക്കൾ: ജിബിൻ, അനീഷ്.
താച്ചുകുട്ടി
കൊച്ചി: എളമക്കര കീർത്തിനഗർ കിത്തക്കേരി താച്ചുകുട്ടി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇസ്മായിൽ. മക്കൾ: നബീസ, അഷറഫ്, അസ്മ, അബൂബക്കർ, സക്കീന, നാസർ, ലൈല, റസിയ. മരുമക്കൾ: സി.എം. അസീസ്, മമ്മു, ജമീല, ഫൗസി, നാസർ, ഫാത്തിമ്മ, ഇസ്മയിൽ, ഹുസൈൻ.
കർണാടകയിൽ മരിച്ച യുവാവിന്റെ ശവസംസ്കാരം ഇന്ന്
കൂത്താട്ടുകുളം: കർണാടകയിലെ കാർക്കളയിൽ ബുധനാഴ്ച മരിച്ച പാലക്കുഴ കോഴിപ്പിള്ളി മാന്തോട്ടത്തിൽ എം.എം. ഗിരീഷിന്റെ (42) മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ നാട്ടിലെത്തിക്കും. കൂത്താട്ടുകുളത്ത് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. സ്വകാര്യ ബസിൽ ഡ്രൈവറായും ജോലി ചെയ്തിരുന്നു. കഴിഞ്ഞ കുറേ നാളുകളായി കർണാടകയിൽ ഉഡുപ്പിക്കടുത്ത് കാർക്കളയിൽ റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു.
ബുധനാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ ഗിരീഷിനെ കാർക്കളയിലെ നീറ്റ ഗജാരിയ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകീട്ട് മരിച്ചു. വ്യാഴാഴ്ച ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. പരേതനായ മോഹനന്റേയും ഗിരിജയുടേയും മകനാണ്. അവിവാഹിതനാണ്. സഹോദരൻ: രതീഷ്. ശവസംസ്കാരം വെള്ളിയാഴ്ച 10-ന് കോഴിപ്പിള്ളിയിലെ വീട്ടുവളപ്പിൽ.
ലൂസി
നസ്രത്ത്: പുത്തൻപുരക്കൽ ലൂസി (70) അന്തരിച്ചു. അർത്തുങ്കൽ കുരിശിങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പി.ജെ. ഹെൻട്രി. മകൻ: പി.എച്ച്. ജോസഫ് ആന്റണി (രാജേഷ് ഹെൻട്രി). ശവസംസ്കാരം വെള്ളിയാഴ്ച സൗദി ആരോഗ്യമാതാ ദേവാലയ സെമിത്തേരിയിൽ.
കലാധരൻ
ഏലൂർ: ഏലൂർ വടക്ക് കളപ്പുരയ്ക്കൽ ‘അനുഗ്രഹ’ വീട്ടിൽ കലാധരൻ (70) അന്തരിച്ചു. എച്ച്.ഐ.എൽ. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഷൈലജ. മക്കൾ: ദിവ്യ, ദീപ്തി, ദീപിക. മരുമക്കൾ: രാജേഷ്, ബാലമുരളി, പ്രസൂൺ.
പി.വി. ജേക്കബ്
മുവാറ്റുപുഴ: കാരക്കുന്നം പണ്ടാരുകുന്നേൽ പി.വി. ജേക്കബ് (76) അന്തരിച്ചു. കോതമഗലം മുനിസിപ്പാലിറ്റി റിട്ട. ഓവർസിയറാണ്. ഭാര്യ: മേരി ജേക്കബ് (റിട്ട. ടീച്ചർ, ഫാത്തിമ മാതാ എൽ.പി.എസ്., കാരക്കുന്നം) നാഗപ്പുഴ കൊമ്പനാത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ: ജിൻസ് ജേക്കബ് (ബി.പി.സി.എൽ. ഡീലർ, മരിയ ഫ്യുവൽസ് അഞ്ചൽപ്പെട്ടി), ജിൻസി സുബീഷ് (യു.എസ്.എ.). മരുമക്കൾ: ബ്രൈറ്റ്ലി ജിൻസ് (ഇടപ്പാട്ട്, ആവോലി), സുബീഷ് പോൾ (യു.എസ്.എ., പടിഞ്ഞാറെക്കുടിയിൽ, തോട്ടക്കര). ശവസംസ്കാരം വെള്ളിയാഴ്ച 3-ന് കാരക്കുന്നം സെയ്ന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
അമ്മിണി തോമസ്
ചെന്നൈ: കാർത്തികപ്പള്ളി ബംഗ്ലാവിൽ വീട്ടിൽ അമ്മിണി തോമസ് (91) അന്തരിച്ചു. ഭർത്താവ്: കാർത്തികപ്പള്ളി വള്ളിയാത്ത് പരേതനായ കെ. തോമസ്. മക്കൾ : മോഹിനി (ബെംഗളൂരു), മോനി (പുതുപ്പള്ളി), മോഹൻ (കൊച്ചി), ബീന (ചെന്നൈ), തോമസ് (ചെന്നൈ). മരുമക്കൾ: ടി.കെ. വർഗീസ്, കുര്യൻ തോമസ്, അനിൽ ഉമ്മൻ, സൂസി മോഹൻ (ടോക് എച്ച് സ്കൂൾ മുൻ അദ്ധ്യാപിക), ജീന തോമസ്. ശവസംസ്കാരം വെള്ളിയാഴ്ച 10-ന് കിൽപ്പോക്ക് സെമിത്തേരിയിൽ.
പി.സി. ജോസഫ്
മുവാറ്റുപുഴ: വടക്കൻ മാറാടി പുതിയേടത്ത് പി.സി. ജോസഫ് (കുഞ്ഞ് -73) അമേരിക്കയിൽ അന്തരിച്ചു. ഭാര്യ: അമ്മിണി, മാമലശ്ശേരി മേച്ചേരിൽ കുടുംബാംഗം. മക്കൾ: ജയ്സൻ, ജഫ്രി. മരുമക്കൾ: സ്മിത, ഡിൻസി (എല്ലാവരും യു.എസ്.എ.). ശവസംസ്കാരം വെള്ളിയാഴ്ച ഹൂസ്റ്റൻ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
തങ്കമ്മ
കോതമംഗലം: വാരപ്പെട്ടി ഇളങ്ങവം പൈനാക്കുടിയിൽ തങ്കമ്മ(85)അന്തരിച്ചു. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: തങ്കമണി, രാധാമണി, പ്രസാദ്, സരോജിനി, സുധ. മരുമക്കൾ: സദാശിവൻ കുന്നത്ത് പാലമറ്റം, പരേതനായ ജഗന്നിവാസൻ, ഷീല, മോഹനൻ, തങ്കപ്പൻ. ശവസംസ്കാരം വെള്ളിയാഴ്ച 11-ന്.
എം.കെ. അബ്ദുള്ളക്കുട്ടി
ആലുവ: അശോകപുരം മഠത്തിപ്പറമ്പിൽ എം.കെ. അബ്ദുള്ളക്കുട്ടി (92) അന്തരിച്ചു. ഭാര്യ: പരേതയായ ബീവി (ടീച്ചർ, അശോക എൽ.പി.എസ്.). മക്കൾ: ഷാനവാസ് (ബിസിനസ്), ഷൈനി സലിം (അദ്ധ്യാപിക, ജി.എൽ.പി.എസ്., നെല്ലിക്കുഴി). മരുമക്കൾ: സലിം (ഒമാൻ) ലൈജു ഷാനവാസ് (അക്കൗണ്ടന്റ്).
ദീർഘകാലം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റായിരുന്നു. അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയുടെ ആദ്യകാല ഭാരവാഹിയാണ്. ചൂർണിക്കര പഞ്ചായത്തിലെ ആദ്യകാല സി.പി.എം. പ്രവർത്തകനും ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. അശോക ടെക്സ്റ്റയിൽസ് ജീവനക്കാരനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു. ദീർഘകാലം അശോക ടെക്സ്റ്റയിൽസ് എംപ്ലോയീസ് സഹകരണ സംഘം സെക്രട്ടറിയുമായിരുന്നു.
ഒ.ബി. മോഹനൻ
കൂത്താട്ടുകുളം: ഒലിയപ്പുറത്ത് ഓലെടത്ത് ഒ.ബി. മോഹനൻ (ചാച്ചൻ മോഹൻ -62) അന്തരിച്ചു. കൂത്താട്ടുകുളത്ത് സി.ഐ.ടി.യു. ടിംബർ തൊഴിലാളിയായിരുന്നു. ഭാര്യ: ജയ. മക്കൾ: മനു, മനീഷ. മരുമക്കൾ: സുധീഷ്, ആതിര.
അഫ്സ റൈസ
ഇടപ്പള്ളി: പത്തടിപ്പാലം നടുവിലപ്പറമ്പിൽ അഫ്സ റൈസ (18) അന്തരിച്ചു. പിതാവ്: കെ.ടി. മുഹമ്മദ് കബീർ. മാതാവ്: ഹാജിറ. സഹോദരൻ: അക്രം റാസ.
ഭുവനചന്ദ്രൻ
പിറവം: മുളക്കുളം വടക്കേക്കര മമ്പുറത്ത് ഭുവനചന്ദ്രൻ (63) അന്തരിച്ചു. ഭാര്യ: കായനാട് കുടിലിൽ കുടുംബാംഗം ബിന്ദു. മക്കൾ: വിഷ്ണു, കൃഷ്ണൻ.
പി.പി. ഇന്ദിരാമ്മ
ഉദയംപേരൂർ: പുത്തൻപറമ്പിൽ പി.പി. ഇന്ദിരാമ്മ (റിട്ട. സൂപ്രണ്ട്, കൊച്ചി നേവൽ ബേസ്-79) അന്തരിച്ചു. ഭർത്താവ്: പരേതനായ ടി.കെ. രാജു. മക്കൾ: പരേതനായ ദിനേഷ്, വിനോദ്, സിന്ധു, പ്രമോദ്. മരുമക്കൾ: മിനി, സിന്ധു, ലക്ഷ്മി. ശവസംസ്കാരം ശനിയാഴ്ച 11.30-ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.
വി.ജെ. ജോസഫ്
തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര വിളങ്ങാട്ടിൽ വി.ജെ. ജോസഫ് (94) അന്തരിച്ചു. ഭാര്യ: മേരി. മക്കൾ: ഷീല, ഷിജി, ജയിംസ്, ജിമ്മി. മരുമക്കൾ: പരേതനായ പീറ്റർ, ഡൊമിനിക്, ബിനിത. ശവസംസ്കാരം വെള്ളിയാഴ്ച 10-ന് തൃപ്പൂണിത്തുറ സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
കെ.എൻ. പ്രഭാകരൻ നായർ
ഉദയംപേരൂർ: എം.എൽ.എ. റോഡ് പുതിയകാവ് ശാരദാമന്ദിരത്തിൽ കെ.എൻ. പ്രഭാകരൻ നായർ (98) അന്തരിച്ചു. ഭാര്യ: പരേതയായ മാടപ്പള്ളിൽ കാർത്ത്യായനി അമ്മ. മക്കൾ: വേണുഗോപാലൻ, ഗീത, നാരായണൻ നായർ (എക്സ്. സർവീസ്), രാമചന്ദ്രൻ. മരുമക്കൾ: രാധ, രാജൻ പി., മനോന്മണി, ഗിരിജാദേവി.
ആമിന
പെരുമ്പാവൂർ: ചേലാമറ്റം ഊറക്കാടൻ വീട്ടിൽ ആമിന (80) അന്തരിച്ചു. ഭർത്താവ്: ഉസ്മാൻ. മക്കൾ: ബീരാൻ, മുഹമ്മദ് കുഞ്ഞ് (മാധ്യമം പെരുമ്പാവൂർ ലേഖകൻ), സുധീർ, റഫീഖ്, ഷെഫീഖ്, സീനത്ത്, ഷെമീന. മരുമക്കൾ: സെയ്തുമുഹമ്മദ്, റഷീദ്, ഫാത്തിമ, ജാസ്മിൻ, ഷെമീറ, ഷാഹിദ, ജസ്ന.
പി.സി. അവറാച്ചൻ
കോലഞ്ചേരി: പാങ്കോട് പാറേപ്പീടിക ഓലിയിൽ പടിഞ്ഞാക്കരയിൽ (പുളിയ്ക്കക്കുടി) പി.സി. അവറാച്ചൻ (71) അന്തരിച്ചു. ഭാര്യ: പരേതയായ ആനി, ഏഴക്കരനാട് നടുവിലേടത്തു പുത്തൻപുര കുടുംബാംഗമാണ്. മക്കൾ: ചാർളി (സിന്തൈറ്റ്), ചാൾസ് (നേവി). മരുമകൾ: ജിനു വാർവിള ഇടയാർ.
മേരി
മുളന്തുരുത്തി: ആറ്റിങ്ങൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ മേരി (റിട്ട. ഗവ. ഹൈസ്കൂൾ മുളന്തുരുത്തി-79) അന്തരിച്ചു. മുളന്തുരുത്തി പള്ളിവാതുക്കൽ കുടുംബാംഗം. മക്കൾ: പരേതനായ സണ്ണി, ജോസ് (കാറ്ററിങ്), ജോണി. മരുമക്കൾ: അല്ലി (ഒ.ഇ.എൻ.), കുഞ്ഞുമോൾ, ജെയ്നി (ദേവീ ഹോസ്പിറ്റൽ തൃപ്പൂണിത്തുറ). ശവസംസ്കാരം വെള്ളിയാഴ്ച 11-ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 12-ന് മുളന്തുരുത്തി മാർത്തോമൻ പള്ളി സെമിത്തേരിയിൽ.
English summary
Died