തിരുവനന്തപുരം: സംസ്ഥാനത്ത് പോളിടെക്നിക് കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങി. മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, ഐഎച്ച്ആര്‍ഡി, സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നലെ മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി.ഓഗസ്റ്റ് 10 വരെ www.polyadmission.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/സിബിഎസ്ഇ പത്ത്/ മറ്റ് തുല്യപരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവര്‍ക്ക് അപേക്ഷിക്കാം. കണക്ക്, സയന്‍സ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങള്‍ ഓരോ വിഷയമായി പഠിച്ചവര്‍ക്ക് എന്‍ജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവര്‍ക്ക് നോണ്‍ എന്‍ജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം രണ്ട്) അപേക്ഷിക്കാന്‍ അവസരമുണ്ടാകും.
English summary
Admission process for Polytechnic Colleges has started in the state