ജല്ലിക്കെട്ടിന്‍റെ ഡൂഡിലുമായി അമുല്‍

0

ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രി ജല്ലിക്കെട്ടിന് ആദരവ് അര്‍പ്പിച്ച് അമുലിന്‍റെ ഡൂഡില്‍. ‘ജല്ലി നല്ലത്'(Jalli Good) എന്ന തലക്കെട്ടോടെയാണ് ഡൂഡില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.ഒരു പ്ലേറ്റില്‍ വെണ്ണക്കട്ടിയും കത്തിയുമായി നില്‍ക്കുന്ന അമുല്‍ ഗേളും ജല്ലിക്കെട്ട് നായകനുമാണ് ഡൂഡിലിലുള്ളത്. നായകന്‍റെ കൂടെ വിഖ്യാതനായ ആ പോത്തുമുണ്ട്. വെണ്ണ കയ്യിലുണ്ടെങ്കിലും ഇരുവരുടെയും കണ്ണ് ഓസ്കര്‍ ട്രോഫിയിലാണ്. പോള്‍ക്ക കുത്തുകളുള്ള സിഗ്നേച്ചര്‍ ഡ്രസിലാണ് അമുല്‍ ഗേള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലുങ്കിയും ബനിയനും ധരിച്ച് തോളില്‍ കയറുമായിട്ടാണ് ജല്ലിക്കെട്ട് നായകനെ പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്.

2021ലെ ഓസ്കറിലേക്കുള്ള ഇന്ത്യന്‍ എന്‍ട്രിയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട്. അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് എന്‍ട്രി. ആന്‍റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇതിനോടകം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആര്‍. ജയകുമാര്‍ തിരക്കഥയെഴുതിയ ജല്ലിക്കട്ട് മുന്‍നിര സിനിമകളെ പിന്തള്ളിയാണ് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായത് .Amul’s doodle pays homage to India’s Oscar entry Jalliket. The doodle is titled ‘Jalli Good’.
With butter and a knife on a plate

Leave a Reply