വരന് ലഭിച്ച വിവാഹസമ്മാനം ‘എകെ 47’; വീഡിയോ വൈറല്‍

0

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഒരു വിവാഹത്തില്‍ വരന് ലഭിച്ച വിവാഹസമ്മാനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു എകെ 47 റൈഫിളാണ് വരന് സമ്മാനമായി ലഭിച്ചത്. ഈ ‘സമ്മാനം’ വരന്‍ വാങ്ങുന്ന വീഡിയോ വൈറലാണ്. വിവാഹ സത്കാര ചടങ്ങില്‍ വരന് ഒരു സ്ത്രീ തോക്ക് സമ്മാനിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വരന്റെ സമീപത്തുതന്നെ വധുവുമുണ്ട്. തോക്ക് വാങ്ങി വരനും അതു സമ്മാനിച്ച സ്ത്രീയും ചിത്രങ്ങൾക്കു വേണ്ടി പോസ് ചെയ്യുന്നതും കാണാം. പാക്കിസ്ഥാനി ജേണലിസ്റ്റ് അദീൽ അഷാന്‍ ആണ് 30 സെക്കന്റ് ദൈർഘ്യമുള്ള ഈ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
വിഡിയോ വൈറലായതിനൊപ്പം അനവധി കമന്‍റുകളാണ് വരുന്നത്. പാക്കിസ്ഥാനിലെ തീവ്രവാദം കാരണമായിരിക്കുമോ ഇത്തരമൊരു സമ്മാനം എന്നാണ് ചിലരുടെ സംശയം ?. ഇത് പുതിയ പാക്കിസ്ഥാൻ സ്റ്റൈൽ ആയിരിക്കും എന്നു ചിലർ നിരീക്ഷിച്ചപ്പോൾ ‘ബോംബ് കൊടുത്തില്ലല്ലോ’ എന്ന ആശ്വാസത്തിലായിരുന്നു മറ്റു ചിലർ. വീഡിയോ വലിയതോതില്‍ വൈറലാകുകയാണ്.Islamabad: The wedding gift received by the groom at a wedding in Pakistan is being discussed on social media

Leave a Reply