Monday, November 29, 2021

2 ഡോസ് വാക്‌സിൻ നിർബന്ധമാക്കിയതു ചോദ്യം ചെയ്ത ഹർജി തള്ളി; ഹർജി സ്വമേധയാ പിൻവലിച്ചില്ലെങ്കിൽ വൻതുക പിഴ ചുമത്തുമെന്നും മുന്നറിയിപ്പ്

Must Read

ബെംഗളൂരു: വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കു 2 ഡോസ് വാക്‌സിൻ നിർബന്ധമാക്കിയതു ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇപ്പോഴിതാ കോടതി ഹർജി തള്ളി. ഇത്തരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നു ഹർജിക്കാരനു കോടതി താക്കിതും നൽകി. വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കു കോവിഡ് കുത്തിവയ്പ് നിർബന്ധമാക്കിയ ബിബിഎംപി നടപടി ചോദ്യം ചെയ്ത് അഭിഭാഷകനായ സയ്യിദ് ഷുജത് മെഹ്ദി ആണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇത്തരമൊരു ഹർജി നൽകിയതിലൂടെ ഷുജത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു ചീഫ് ജസ്റ്റിസ് റിതു രാജ് അവാസ്തി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി. കോവിഡ് കുത്തിവയ്പ് എടുത്ത, അഭിഭാഷകനായ ഷുജത് ഇങ്ങനെ ചെയ്യരുതായിരുന്നു. ഹർജി സ്വമേധയാ പിൻവലിച്ചില്ലെങ്കിൽ വൻതുക പിഴ ചുമത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

താൻ കുത്തിവയ്പ് എടുത്തുവെന്നും ഇതിന്റെ ഗുണം എത്രത്തോളമുണ്ടെന്ന് അറിയില്ലെങ്കിലും വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കു വാക്സിനേഷൻ നിർബന്ധമാക്കിയത് തെറ്റാണെന്നുമായിരുന്നു ഷുജത്തിന്റെ വാദം. എന്നാൽ പൊതു താൽപര്യം തീരെയില്ലാത്ത ഹർജിയാണിതെന്നു കോടതി പറഞ്ഞു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News