Saturday, July 24, 2021

ഡൽഹിയിൽനിന്ന് തീവണ്ടിയിൽ കോയമ്പത്തൂരിലേക്ക് കടത്തിയ 2.235 കിലോ ആംഫെറ്റാമൈൻ ഉത്തേജകമരുന്ന് പിടികൂടി; നൈജീരിയൻ സ്വദേശി പിടിയിൽ

Must Read

ചെന്നൈ: ഡൽഹിയിൽനിന്ന് തീവണ്ടിയിൽ കോയമ്പത്തൂരിലേക്ക് കടത്തിയ 2.235 കിലോ ആംഫെറ്റാമൈൻ ഉത്തേജകമരുന്ന് നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) പിടികൂടി. സംഭവത്തിൽ നൈജീരിയൻ സ്വദേശിയായ എഗ്‌വിൻ കിങ്‌സ്‌ലെ (36) അറസ്റ്റിലായി.

ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിൽ കോയമ്പത്തൂരിലെത്തിയ കിങ്‌സ്‌ലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽനിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിനിടെയാണ് എൻ.സി.ബി. ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഡൽഹിയിൽനിന്ന് ശേഖരിച്ച ആംഫെറ്റാമൈൻ എട്ട് പാക്കറ്റുകളിലാക്കി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി എഗ്‌വിൻ കിങ്‌സ്‌ലെ ലഹരിമരുന്ന് കടത്തിലേർപ്പെട്ടിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കോയമ്പത്തൂർ, ഈറോഡ്, സേലം, തിരുപ്പൂർ ജില്ലകളിലെ ടെക്‌സ്െെറ്റൽ കമ്പനികളിൽ ഒട്ടേറെ ആഫ്രിക്കൻ വംശജർ ജോലി ചെയ്യുന്നുണ്ട്. ഇവിടെ, സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തി ചില ആഫ്രിക്കൻ വംശജർ ലഹരി മരുന്ന് വിൽപ്പന നടത്താറുണ്ടെന്ന് എൻ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Latest News

കുറ്റവാളികളെ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കില്ല;കരുവന്നൂർ ബാങ്ക് തെറ്റായ കാര്യമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ ബാ​ങ്ക് തെ​റ്റാ​യ കാ​ര്യ​മാ​ണ് ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത് ഗൗ​ര​വ​മാ​യി സ​ർ​ക്കാ​ർ കാ​ണു​ന്നു​ണ്ട്. ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം കൃ​ത്യ​ത​യോ​ടെ...

More News