Wednesday, July 28, 2021

സംസ്‌ഥാനത്തു താല്‍ക്കാലികമായി ജയില്‍ മോചിതരായത്‌ 1937 പേര്‍

Must Read

കൊച്ചി : കോവിഡ്‌ വ്യാപന പശ്‌ചാത്തലത്തില്‍, സുപ്രീം കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനത്തു താല്‍ക്കാലികമായി ജയില്‍ മോചിതരായത്‌ 1937 പേര്‍. 1061 പേര്‍ പരോളിലും 876 പേര്‍ ഇടക്കാല ജാമ്യത്തിലുമാണു പുറത്തിറങ്ങിയത്‌. ജീവപര്യന്തം തടവുകാരില്‍ ശിക്ഷാ കാലാവധിയുടെ മൂന്നില്‍രണ്ടു കാലം പൂര്‍ത്തിയാക്കിയവര്‍ക്കു ശിക്ഷാ ഇളവു നല്‍കുന്ന നടപടി പൂര്‍ത്തിയായിവരികയാണെന്നു സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നു.
ജയിലില്‍ തടവുകാരുടെ തിരക്ക്‌ ഒഴിവാക്കാന്‍ പരമാവധി പേരെ പുറത്തുവിടണമെന്നു സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി ഒാരോ സംസ്‌ഥാനവും ഉന്നതാധികാര സമിതിയെ നിയമിക്കണമെന്നും പറഞ്ഞിരുന്നു. നടപടിയുടെ പുരോഗതി അറിയിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ്‌ സംസ്‌ഥാനം ഇന്നലെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.
കഴിഞ്ഞ വര്‍ഷം സംസ്‌ഥാനത്ത്‌ 690 പേര്‍ക്ക്‌ ഇടക്കാല ജാമ്യവും ജീവപര്യന്തം അവസാനിക്കാറായ 483 പേര്‍ക്കു ശിക്ഷാ കാലാവധി വെട്ടിച്ചുരുക്കിയും നല്‍കി. കേരള ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയുടെ (കെല്‍സ) നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണു തടവുകാര്‍ക്കു ഇളവ്‌ അനുവദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. അതേസമയം, ജീവപര്യന്തത്തില്‍ താഴെ ശിക്ഷ ലഭിച്ചവര്‍ക്ക്‌ ഇളവ്‌ നല്‍കിയിട്ടില്ല. കേരളത്തില്‍ ഉള്‍പ്പെടെ പലയിടത്തും ചട്ടവിരുദ്ധമായി പരോള്‍ അനുവദിച്ചതായി ഉയര്‍ന്ന ആരോപണം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണു സംസ്‌ഥാനങ്ങളോടു റിപ്പോര്‍ട്ട്‌ തേടിയത്‌.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News