Sunday, December 5, 2021

മണ്ണാർക്കാട് തച്ചനാട്ടുകര പാലോട്ടിൽ എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിൽ 190 കിലോ കഞ്ചാവും 357 ഗ്രാം ഹാഷിഷ്‌ ഓയിലും പിടിച്ചെടുത്തു

Must Read

മണ്ണാർക്കാട് തച്ചനാട്ടുകര പാലോട്ടിൽ എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിൽ 190 കിലോ കഞ്ചാവും 357 ഗ്രാം ഹാഷിഷ്‌ ഓയിലും പിടിച്ചെടുത്തു. പാലോട്ട്‌ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർത്തിയിട്ട സ്വിഫ്‌റ്റ്‌ കാറിൽ ചെറിയ പ്ലാസ്റ്റിക് ചാക്കുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കാറിന്റെ നമ്പറും വ്യാജമാണ്‌. തച്ചനാട്ടുകര ഷിബുവിന്റെ വീട്ടിൽനിന്നാണ്‌ ഹാഷിഷ്‌ ഓയിൽ പിടിച്ചത്‌. കഞ്ചാവിനും ഹാഷിഷ്‌ ഓയിലിനും വിപണിയിൽ ഒരുകോടി വില വരുമെന്ന്‌ എക്‌സൈസ്‌ അധികൃതർ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു. മണ്ണാർക്കാട് എക്‌സൈസ് സംഘവും മലപ്പുറം, തൃശൂർ എക്‌സൈസ് ഇന്റലിജിൻസ് ബ്യൂറോയും ചേര്‍ന്നാണ് രഹസ്യവിവരത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ പരിശോധന തുടങ്ങുയത്. പ്രതികളെ ഉടൻ പിടികൂടുമെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ലഹരി വ്യാപാരം നടത്തുന്നവരെക്കുറിച്ച് രണ്ടാഴ്ചയായി എക്‌സൈസ് സംഘം അന്വേഷിച്ചുവരികയായിരുന്നു. മണ്ണാർക്കാട് എക്‌സൈസ് ഇൻസ്‌പെക്ടർ എസ് ബാലഗോപാലൻ, എക്‌സൈസ് മലപ്പുറം ഇന്റലിജിൻസ് ബ്യൂറോ ഇൻസ്‌പെക്ടർ വി കെ മുഹമ്മദ്‌ ഷഫീഖ്, തൃശൂർ ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടർ എ മനോജ്കുമാർ, മലപ്പുറം പ്രിവന്റീവ് ഓഫീസർ ഡി ഫ്രാൻസിസ്, മണ്ണാർക്കാട് പ്രിവന്റീവ് ഓഫീസർ പി വി രമേശ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News