Sunday, November 29, 2020

ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേയ്ക്ക് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും 19 പേര്‍ക്ക് കൂടി നിയമനശുപാര്‍ശ

Must Read

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്....

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേയ്ക്ക് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും 19 പേര്‍ക്ക് കൂടി നിയമനശുപാര്‍ശ ഉടന്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പട്ടികജാതി വിഭാഗത്തില്‍ നിന്നും 18 പേര്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഒരാള്‍ക്കുമാണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് മുഖേന നിയമനം ലഭിക്കുക. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ഒരാളെ ദേവസ്വം ബോര്‍ഡില്‍ ശാന്തിയായി നിയമിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്ക് 23.08.2017 ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്നും ഇതുവരെ 310 പേരെ നിയമനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ അന്നത്തെ പരീക്ഷയിലേക്ക് പട്ടികജാതി,പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും മതിയായ അപേക്ഷകര്‍ ഇല്ലാതിരുന്നതിനാല്‍ ആ കുറവ് നികത്തുന്നതിനു വേണ്ടി പട്ടികജാതി വിഭാഗത്തിനും പട്ടികവര്‍ഗ്ഗ വിഭാഗത്തിനും വേണ്ടി പ്രത്യേകം വിജ്ഞാപനം ചെയ്തതത് പ്രകാരം തയ്യാറാക്കിയ റാങ്ക് ലിസ്റ്റാണ് ഇന്ന് (05.11.2020) പ്രസിദ്ധീകരിച്ചത്. 4 ഒഴിവുകള്‍ പട്ടികവര്‍ഗ വിഭാഗത്തിനായി ഉണ്ടായിരുന്നെങ്കിലും ഒരു അപേക്ഷ മാത്രമാണ് ലഭിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുനസംഘടിപ്പിക്കുകയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വിവിധ തസ്തികളിലേക്കായി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളില്‍ നിന്നും 474 ഉദ്യോഗാര്‍ത്ഥികളെയും, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ വിവിധ തസ്തികകളിലേക്ക് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളില്‍ നിന്നും 325 ഉദ്യോഗാര്‍ത്ഥികളെയും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് 16 ഉദ്യോഗാര്‍ത്ഥികളെയും നിയമനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. 3 ദേവസ്വം ബോര്‍ഡുകളിലേക്കുമായി ആകെ 815 ഉദ്യോഗാര്‍ത്ഥികളെ നാളിതുവരെ നിയമനത്തിനായി തിരഞ്ഞെടുത്തു.

English summary

19 more persons from Scheduled Castes and Scheduled Tribes recommended for appointment to part time post in Devaswom Board

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു ഐഫോണ്‍ 12 ചാര്‍ജ് ചെയ്യാന്‍ ഇത്...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോര്‍സൈക്കിള്‍...

38 വർഷം പഴക്കമുള്ള ഫെരാറി ഇപ്പോൾ ഒറ്റ ചാർച്ചിൽ 240 കിലോ മീറ്റർ ഓടും

1982 മോഡല്‍ ഫെരാറി 308 ജി.ടി.എസ് എന്ന വിന്റേജ് സ്‌പോര്‍ട്‌സ് കാറിന്റെ പഴയ എന്‍ജിന്‍ മാറ്റി ഇലക്‌ട്രിക് മോട്ടോര്‍ നല്‍കി. ഇപ്പോള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 240 കിലോ മീറ്റര്‍ വാഹനം ഓടും....

2021 മെയ് വരെ ഥാര്‍ വിറ്റുപോയതായി മഹീന്ദ്ര

ഈ വര്‍ഷം ഒക്ടോബറില്‍ ആണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ വിപണിയിലെത്തിയത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം എല്ലാ മോഡലുകളും 2021 മെയ് വരെ വിറ്റുപോയതായി കമ്ബനി അറിയിച്ചു. മികച്ച വരവേല്‍പ്പാണ് പുതുതലമുറ ഥാറിന്...

More News