Wednesday, December 1, 2021

ഇടുക്കിയിൽ ഒക്ടോബർ 16ന് ഉണ്ടായ അതിതീവ്രമായ മഴയിലും ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ ദുരന്തങ്ങളിലും 183 കോടി രൂപയുടെ നാശനഷ്ടം

Must Read

ഇടുക്കിയിൽ ഒക്ടോബർ 16ന് ഉണ്ടായ അതിതീവ്രമായ മഴയിലും ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ ദുരന്തങ്ങളിലും 183 കോടി രൂപയുടെ നാശനഷ്ടം. ദുരന്തങ്ങളിൽ ആകെ 12 മരണങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.
119 വീടുകൾ പൂർണ്ണമായും 391 വീടുകൾ ഭാഗികമായും തകർന്നു. പീരുമേട് താലൂക്കിൽ മാത്രം 100 വീടുകൾ പൂർണമായും 256 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. തൊടുപുഴ താലൂക്കിൽ പൂർണ്ണമായി 19 വീടും ഭാഗികമായി 105ഉം ഇടുക്കി താലൂക്കിൽ ഭാഗികമായി 28 ഉം ഉടുമ്പൻചോലയിൽ ഭാഗികമായി 2 വീടുകളും തകർന്നിട്ടുണ്ട്.
നാശനഷ്ടം സംബന്ധിച്ച വിശദമായ കണക്കെടുപ്പ് നടന്നു വരുന്നതായി ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് വ്യക്തമാക്കി. കൊക്കയാർ ഉരുൾ പൊട്ടലിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 9 പേരും തൊടുപുഴയിൽ വാഹനം വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ഉണ്ടായ അപകടത്തിൽ കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശികളായ രണ്ട് പേരും ഉടുമ്പൻചോല പൂപ്പാറയിൽ ഒഴുക്കിൽ പെട്ട് ഒരാളുമാണ് മരിച്ചത്.
ജില്ലയിലെ പ്രാഥമിക കണക്കുകൾ പ്രകാരം 151.34 ഹെക്ടർ പ്രദേശത്തെ വിളകൾ നശിച്ചു. ആകെ ഏഴര കോടി രൂപയുടെ കൃഷി നാശനഷ്ടമാണ് കണക്കാക്കുന്നത്. ഒരു കോടി രൂപയുടെ നാശനഷ്ടമാണ് മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. ജില്ലയിൽ പിഡബ്ല്യുഡി റോഡുകൾ തകർന്ന് 55 കോടി രൂപയുടെ നഷ്ടമുണ്ടായി. ജില്ലയിൽ നിലവിൽ 32 ദുരിതാശ്വാസ ക്യാമ്പുകളിലായി 651 കുടുംബങ്ങളിലെ 2146 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News