Sunday, June 20, 2021

ഒരാഴ്ചത്തെ മഴയിൽ സംസ്ഥാനത്ത് നശിച്ചത് 18.74 കോടിയുടെ പച്ചക്കറി കൃഷി; വാഴ 143.05 കോടി, മരച്ചീനി 103.26 കോടി, നെല്ല് 23.72 കോടി, തെങ്ങ് 5.15 കോടി, റബർ 4.74 കോടി, കുരുമുളക് 4.16 കോടി

Must Read

തൊ​ടു​പു​ഴ: വി​ള​വെ​ടു​ക്കാ​നും വി​റ്റ​ഴി​ക്കാ​നും ക​ഴി​യാ​തെ ക​ട​ക്കെ​ണി​യി​ലേ​ക്ക്​ നീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ മ​ഴ ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ ത​ക​ർ​ത്ത​ത്. ഒ​രാ​ഴ്​​ച​ത്തെ മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത്​ 18.74 കോ​ടി​യു​ടെ പ​ച്ച​ക്ക​റി കൃ​ഷി​യാ​ണ്​ ന​ശി​ച്ച​ത്​. വാ​ഴ 143.05 കോ​ടി, മ​ര​ച്ചീ​നി 103.26 കോ​ടി, നെ​ല്ല്​ 23.72 കോ​ടി, തെ​ങ്ങ്​ 5.15 കോ​ടി, റ​ബ​ർ 4.74 കോ​ടി, കു​രു​മു​ള​ക്​ 4.16 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ പ്ര​ധാ​ന വി​ള​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്​​ടം. ​കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​യ ഉ​ൽ​പാ​ദ​ന​ത്ത​ക​ർ​ച്ച​യും തു​ട​ർ​ന്നു​ണ്ടാ​യ വി​ല​യി​ടി​വും ക​ർ​ഷ​ക​രെ വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​തി​ന്​ പി​ന്നാ​െ​ല​യാ​ണ്​​ മ​ഴ​യും കാ​റ്റും വ്യാ​പ​ക​നാ​ശം വി​ത​ച്ച​ത്.

ഒ​രാ​ഴ്​​ച​ക്കി​ടെ മ​ഴ​യി​ലും കാ​റ്റി​ലും സം​സ്ഥാ​ന​ത്ത്​ 370.48 കോ​ടി​യു​ടെ കൃ​ഷി നാ​ശം. 9237.27 ഹെ​ക്​​ട​റി​ലെ കൃ​ഷി ന​ശി​ച്ച​താ​യാ​ണ്​ കൃ​ഷി വ​കു​പ്പി​ന്‍റെ​ പ്രാ​ഥ​മി​ക ക​ണ​ക്ക്. മ​ഴ​ക്കെ​ടു​തി 84,507 ക​ർ​ഷ​ക​രെ ബാ​ധി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്​ കൃ​ഷി നാ​ശം ഏ​റ്റ​വും കൂ​ടു​ത​ൽ. 1494.18 ഹെ​ക്​​ട​റി​ലെ 69.03 കോ​ടി​യു​ടെ കൃ​ഷി​യാ​ണ്​ ജി​ല്ല​യി​ൽ ന​ശി​ച്ച​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​വും വ​ര​ൾ​ച്ച​യും സൃ​ഷ്​​ടി​ച്ച ത​ക​ർ​ച്ച​യി​ൽ​നി​ന്ന്​ ക​ർ​ഷ​ക​ർ​ക്ക്​ ഇ​നി​യും ക​ര​ക​യ​റാ​നാ​യി​ട്ടി​ല്ല. ഇ​ടു​ക്കി​യ​ട​ക്കം ജി​ല്ല​ക​ളി​ൽ വ​ന്യ​മൃ​ഗ​ശ​ല്യ​വും ഭീ​ഷ​ണി​യാ​യി നി​ല​നി​ൽ​ക്കു​ന്നു. ​കോ​വി​ഡ്​ ര​ണ്ടാം​ഘ​ട്ട വ്യാ​പ​ന​വും ലോ​ക്​​ഡൗ​ണും കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ന​െ​ട്ട​ല്ല്​ ഒ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

വി​ള​വെ​ടു​പ്പി​ന്​ പാ​ക​മാ​യ വാ​ഴ​യും പ​ച്ച​ക്ക​റി​യും വ​ൻ​തോ​തി​ൽ ന​ശി​ച്ച​ത്​ ചെ​റു​കി​ട ക​ർ​ഷ​ക​രെ​യാ​ണ്​ കൂ​ടു​ത​ൽ ബാ​ധി​ക്കു​ക. ഭൂ​രി​ഭാ​ഗം പേ​രും ബാ​ങ്ക്​ വാ​യ്​​പ​യെ​ടു​ത്ത്​ കൃ​ഷി ചെ​യ്​​ത​വ​രാ​ണ്. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്ക്​ യ​ഥാ​സ​മ​യം അ​ർ​ഹ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ലെ സ​ർ​ക്കാ​ർ വീ​ഴ്​​ച​യും ക​ർ​ഷ​ക​ർ​ക്ക്​ തി​രി​ച്ച​ടി​യാ​ണ്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News