മൂന്നു പതിറ്റാണ്ടിനിടെ ന്യൂയോർക്ക് നഗരത്തിലുണ്ടായ ഏറ്റവും വലിയ തീപിടിത്തത്തിൽ മരിച്ചത് 8 കുട്ടികളടക്കം 17 പേർ

0

മൂന്നു പതിറ്റാണ്ടിനിടെ ന്യൂയോർക്ക് നഗരത്തിലുണ്ടായ ഏറ്റവും വലിയ തീപിടിത്തത്തിൽ മരിച്ചത് 8 കുട്ടികളടക്കം 17 പേർ. 43 പേർ പൊള്ളലേറ്റ് ആശുപത്രിയിലാണ്, ഇതിൽ 13 പേരുടെ നില അതീവഗുരുതരമാണ്. 9 കുട്ടികൾ ഉൾപ്പെടെ 19 പേർ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.

ഇരുനൂറോളം പേർ താമസിച്ചിരുന്ന കെട്ടിടത്തിലെ മൂന്നാം നിലയിലുള്ള അപ്പാർട്മെന്റിലെ ഇലക്ട്രിക് ഹീറ്ററിലെ തകരാർ മൂലമാണു തീപിടിത്തമുണ്ടായത്. വീട്ടുകാർ മുറി അടയ്ക്കാതെ ഓടി രക്ഷപ്പെട്ടതോടെ പുക 19 നിലയുള്ള കെട്ടിടം മുഴുവൻ വ്യാപിച്ചു. തീപിടിത്തമുണ്ടായെന്ന സൈറൺ മുഴങ്ങിയെങ്കിലും കനത്ത പുക കാരണം പലർക്കും പുറത്തേക്ക് ഓടി രക്ഷപ്പെടാനായില്ല. കനത്ത പുകയിൽ ശ്വാസംമുട്ടിയാണു പലരും മരിച്ചത്.

Leave a Reply