സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിലും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 166 പേർക്ക്പിഴ ചുമത്തി

0

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിലും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 166 പേർക്ക്പിഴ ചുമത്തി.

മ​രു​ന്നു​ക​ളു​ടെ​യും, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വി​ൽ​പ്പ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ 339 ടെ​സ്റ്റ് പ​ർ​ച്ചേ​സു​ക​ളി​ലാ​ണ് ബി​ല്ല് ന​ൽ​കാ​തെ ക​ച്ച​വ​ടം ന​ട​ത്തി​യ 166 കേ​സു​ക​ൾ പി​ടി​കൂ​ടി​യ​ത്.

ബി​ല്ല് ന​ൽ​കാ​തെ ക​ച്ച​വ​ടം ന​ട​ത്തി​യ വ്യാ​പാ​രി​ക​ൾ​ക്ക് 20,000 രൂ​പ വീ​തം പി​ഴ ചു​മ​ത്തി. 166 കേ​സു​ക​ളി​ൽ നി​ന്ന് 33.2 ല​ക്ഷം രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കി. ബി​ല്ല് ന​ൽ​കാ​തെ​യു​ള്ള വി​ൽ​പ്പ​ന, പ​ര​മാ​വ​ധി വി​ൽ​പ്പ​ന വി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല ഈ​ടാ​ക്ക​ൽ തു​ട​ങ്ങി​യ ക്ര​മ​ക്കേ​ടു​ക​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, വി​ക​ലാം​ഗ​ർ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, പ​ൾ​സ് ഓ​ക്‌​സി​മീ​റ്റ​ർ, ഡി​ജി​റ്റ​ൽ തെ​ർ​മോ​മീ​റ്റ​ർ എ​ന്നീ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

Leave a Reply