Tuesday, January 18, 2022

അവധി ആഘോഷിക്കാനെത്തിയ സംഘം കയത്തിൽ വീണു; 16കാരിയ്ക്ക് ദാരുണാന്ത്യം; സഹോദരന് പരിക്ക്

Must Read

തൃശൂർ: തൃശൂരിലെ കണ്ണാറ ഉരപ്പൻകെട്ട് സന്ദർശിക്കാനെത്തിയ സംഘം അപകടത്തിൽപ്പെട്ടു. വെള്ളത്തിൽ വീണ രണ്ടുപേരിൽ ഒരാൾ മരിച്ചു. മണ്ണുത്തി സ്വദേശിനിയും 16കാരിയുമായ ഡാരസ് മരിയ ആണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന രണ്ട് പേരായിരുന്നു വെള്ളക്കെട്ടിൽ വീണത്.

പരിക്കേറ്റ അഗളി സ്വദേശിയും അഞ്ചുവയസുകാരനുമായ റയാൻ നിലവിൽ ചികിത്സയിലാണ്. വൈകിട്ട് 4.30നായിരുന്നു അപകടം. കളിക്കുന്നതിനിടെ കുട്ടികൾ കാൽവഴുതി കയത്തിലേക്ക് വീഴുകയായിരുന്നു.

തുടർന്ന് പരിസരത്തുണ്ടായിരുന്നവരാണ് ഇവരെ കരകയറ്റിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡാരസിന്റെ ജീവൻ രക്ഷിക്കാനായില്ല. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച ഡാരസ് മരിയ. ഡാരസിന്റെ മാതൃസഹോദരിയുടെ മകനാണ് പരിക്കേറ്റ റയാൻ.

Leave a Reply

Latest News

ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു

മുംബൈ: ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്ന് നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന്...

More News