Friday, April 16, 2021

ഹുബ്ബള്ളി ശ്രീ സിദ്ധരൂദ സ്വാമിജി റെയിൽവേ സ്റ്റേഷനിൽ 1,505 മീറ്റർ ദൈർഘ്യമുള്ള പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു

Must Read

ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം പാറശ്ശാലയിൽ കുഴിഞ്ഞാംവിള സ്വദേശി മീനക്കാണ് വെട്ടേറ്റത്. മുഖത്തും കഴുത്തിലും ഉൾപ്പെടെ വെട്ടേറ്റിട്ടുണ്ട്. ഭർത്താവ് ഷാജി പാറശ്ശാല പൊലീസ്...

ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു

തൃശൂർ: ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു. പാമ്പാടി സുന്ദരൻ എന്ന ആനയെ ഉപദ്രവിച്ച ഒന്നാം പ്രതി കണ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടിപ്പാൾ മഹാവിഷ്ണു...

കോവിഡ് വാക്സിൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

ഇൻഡോർ: കോവിഡ് വാക്സിൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. മധ്യപ്രദേശിലാണ് സംഭവം. അറസ്റ്റിലായവരിൽ ഒരു മെഡിക്കൽ ഷോപ്പ് ഉടമയും മെഡിക്കൽ റെപ്രസന്‍റേറ്റീവും ഉൾപ്പെടുന്നു. കോ​വി​ഡ്...

ബെംഗളൂരു:ഹുബ്ബള്ളി ശ്രീ സിദ്ധരൂദ സ്വാമിജി റെയിൽവേ സ്റ്റേഷനിൽ 1,505 മീറ്റർ ദൈർഘ്യമുള്ള പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പ്ലാറ്റ്ഫോമാണിതെന്ന് റെയിൽവേ അറിയിച്ചു. 681 മീറ്ററുണ്ടായിരുന്ന പ്ലാറ്റ്ഫോമാണ് നീളം കൂട്ടിയെടുത്തത്. ഈ പ്ലാറ്റ്ഫോമിൽ ഒരേസമയം രണ്ട് തീവണ്ടികൾക്ക് നിർത്തിയിടാം. മറ്റൊരു പ്ലാറ്റ്ഫോം 1,123 മീറ്ററാക്കി നവീകരിക്കുകയും ചെയ്തു.

പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടിയതിനാൽ ദക്ഷിണ പശ്ചിമ റെയിൽവേയുടെ ആസ്ഥാനം കൂടിയായ ഹുബ്ബള്ളിയിൽ തീവണ്ടി ഗതാഗതം കൂടുതൽ സുഗമമാകുമെന്ന് അധികൃതർ അറിയിച്ചു. സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ എണ്ണം അഞ്ചിൽനിന്ന് എട്ടായി ഉയർന്നു. ഒരേസമയം, ബെംഗളൂരു, ഗദഗ്, ഗോവ ഭാഗങ്ങളിലേക്ക് തീവണ്ടികൾക്ക് പോകാനും വരാനും സാധിക്കും. യാർഡിലെ പ്രധാന പാതയിൽ 15 കിലോമീറ്റർ വേഗമെന്ന നിയന്ത്രണത്തിൽ ഇളവ് വരും.

റെയിൽവേ യാർഡിൽ ഇലക്േട്രാണിക് ഇന്റർലോക്കിങ് സംവിധാനവും ഉദ്ഘാടനം ചെയ്തു. ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ അജയ് കുമാർ സിങ് ആണ് ഇരുപദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ചത്.

English summary

1,505 m long platform inaugurated at Hubballi Sri Siddhartha Swamiji Railway Station

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News