Home world റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന്‌ യുൈക്രനിലെ സപോറിഷിയ സ്‌റ്റേറ്റ്‌ മെഡിക്കല്‍ സര്‍വകലാശാലയില്‍ കുടുങ്ങിയത്‌ 1,500 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന്‌ യുൈക്രനിലെ സപോറിഷിയ സ്‌റ്റേറ്റ്‌ മെഡിക്കല്‍ സര്‍വകലാശാലയില്‍ കുടുങ്ങിയത്‌ 1,500 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

0

എടപ്പാള്‍: റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന്‌ യുൈക്രനിലെ സപോറിഷിയ സ്‌റ്റേറ്റ്‌ മെഡിക്കല്‍ സര്‍വകലാശാലയില്‍ കുടുങ്ങിയത്‌ 1,500 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഇതില്‍ 600 മലയാളികള്‍. ഇന്ത്യന്‍ എബസിയുടെ അറിയിപ്പിനായി സംഘം കാത്തിരിക്കുകയാണ്‌. എബസിയുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും കൃതമായ മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മുതല്‍ പ്രദേശത്ത്‌ സ്‌ഫോടനശബ്‌ദം കേള്‍ക്കുന്നതായും ഇതോടെ ആശങ്കയിലാണെന്നും മലപ്പുറം എടപ്പാള്‍ സ്വദേശി യദു നന്ദന്‍ “മംഗള”ത്തോടു പറഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസമായി അണ്ടര്‍ ഗ്രൗണ്ടിലാണു വിദ്യാര്‍ഥികള്‍ കഴിയുന്നത്‌. ഭക്ഷണക്ഷാമം നേരിടുന്നുണ്ട്‌. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയങ്ങളിലൊന്ന്‌ സര്‍വകലാശാലയ്‌ക്കു സമീപത്തായി സ്‌ഥിതി ചെയ്യുന്നുവെന്ന വിവരം വിദ്യാര്‍ഥികളെ കൂടുതല്‍ പരിഭ്രാന്തരാക്കിയിട്ടുണ്ട്‌. എല്ലാ വിദ്യാര്‍ഥികളും ഒരുമിച്ച്‌ രക്ഷപെടണം എന്ന ആഗ്രഹത്തെത്തുടര്‍ന്നാണ്‌ വിദ്യാര്‍ഥികള്‍ അതിര്‍ത്തിയിലേക്ക്‌ നീങ്ങാത്തത്‌. നിലവില്‍ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്താണുള്ളത്‌.
അവിടെനിന്നു ട്രെയിന്‍ വഴി അതിര്‍ത്തിയിലേക്കു നീങ്ങാനാണു ശ്രമിക്കുന്നത്‌. എന്നാല്‍, അധികൃതരില്‍നിന്നു കൃത്യമായ മറുപടി ലഭിക്കാത്തതിനാല്‍ എല്ലാവരും ആശങ്കയിലാണെന്നും നന്ദു പറഞ്ഞു.

NO COMMENTS

Leave a Reply